/indian-express-malayalam/media/media_files/uploads/2020/07/Sachin-Pilot.jpg)
ന്യൂഡൽഹി: രാജസ്ഥാനിലെ 19 വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്നും തൽസ്ഥിതി തുടരണമെന്നും രാജസ്ഥാൻ ഹെെക്കോടതി. സച്ചിൻ പെെലറ്റിനു ആശ്വാസമാകുന്നതാണ് കോടതിയുടെ നിർദേശം. വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാൻ സ്‌പീക്കർക്ക് ഹെെക്കോടതി നിർദേശം നൽകി.
കേസിൽ വിശദമായി വാദം കേൾക്കാനും കോടതി തീരുമാനിച്ചു. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന്‍ പൈലറ്റ് വിഭാഗത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. കേന്ദ്രത്തെ കക്ഷി ചേർക്കണമെന്ന് സച്ചിൻ പെെലറ്റ് ആവശ്യപ്പെടുകയായിരുന്നു. വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി ഇന്നു വിധി പുറപ്പെടുവിക്കാനിരിക്കെ കേന്ദ്രത്തെ കക്ഷി ചേർക്കണമെന്ന വാദവുമായി സച്ചിൻ പെെലറ്റ് രംഗത്തെത്തുകയായിരുന്നു.
Read Also: കെ.മുരളീധരൻ എംപിക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം
സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയുടെ ഭാഗമായി സ്‌പീക്കർ നോട്ടീസ് നല്‍കിയിരുന്നു. വിഷയത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷിചേര്‍ക്കാന്‍ തീരുമാനിച്ചത്.
എംഎൽഎമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും ഹർജിയുണ്ട്. സുപ്രീം കോടതി വിധി പുറപ്പെടുവിക്കുംവരെ വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്ന് ഹെെക്കോടതി ഇന്നു നിർദേശം നൽകിയിട്ടുണ്ട്.
കോണ്‍ഗ്രസ് വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നതിനു ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞിട്ടുണ്ട്.
Read Also: മക്കളെകൊണ്ട് നഗ്‌നശരീരത്തിൽ ചിത്രം വരപ്പിച്ച കേസ്: രഹ്‌ന ഫാത്തിമയ്‌ക്ക് മുൻകൂർ ജാമ്യമില്ല
അതേസമയം, സച്ചിൻ പൈലറ്റിന് അധികാരത്തോടുള്ള കൊതിയാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പൈലറ്റിന് ഇപ്പോഴും കോൺഗ്രസിൽ വിശ്വാസമുണ്ടെങ്കിൽ, തിരിച്ചുവന്നാൽ സ്വാഗതം ചെയ്യുമെന്നും ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ഗെഹ്‌ലോട്ട് പറഞ്ഞു.
സച്ചിൻ പൈലറ്റ് ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹത്തിന്റെ അഭികാമ്യമല്ലാത്ത അമിത അഭിലാഷത്തിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. രാജസ്ഥാനിലെ പാർട്ടിയും സർക്കാരും അദ്ദേഹത്തിന് പദവികൾ നൽകിയിരുന്നു. പാർട്ടിയുടെ സംഭാവനയുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരാൾക്ക് സാധുതയുള്ളതിനേക്കാൾ വളരെ കൂടുതലാണ് ഇത്. മാത്രമല്ല, പാർട്ടി അച്ചടക്കത്തിന്റെയും നടപടിക്രമങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ അദ്ദേഹം കാര്യങ്ങൾ ഉന്നയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.