Latest News

ലോക്ക്ഡൗണിൽ വേതനം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയില്ല: സുപ്രീം കോടതി

വേതനം നൽകുന്നത് സംബന്ധിച്ച് ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള ചർച്ചകൾക്ക് സംസ്ഥാനങ്ങൾ സൗകര്യമൊരുക്കണം

SC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express

ന്യൂഡൽഹി: സ്വകാര്യ സ്ഥാപന ഉടമകള്‍ക്ക് ആശ്വാസവുമായി സുപ്രീം കോടതി. ലോക്ക്ഡൗൺ കാലയളവില്‍ തൊഴിലാളികൾക്ക് വേതനം നൽകാത്ത സ്വകാര്യ സ്ഥാപന ഉടമകൾക്കെതിരെ ജൂലൈ അവസാനം വരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു.

വേതനം നൽകുന്നത് സംബന്ധിച്ച് ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള ചർച്ചകൾക്ക് സംസ്ഥാനങ്ങൾ സൗകര്യമൊരുക്കണമെന്നും ബന്ധപ്പെട്ട ലേബർ കമ്മീഷണർമാർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് മുഴുവൻ വേതനവും നിർബന്ധമായും നൽകണമെന്ന് ഉത്തരവിട്ട മാർച്ച് 29 ലെ വിജ്ഞാപനത്തിന്റെ നിയമസാധുതയെക്കുറിച്ച് മറുപടി നൽകാൻ കേന്ദ്രത്തിന് നാല് ആഴ്ച കൂടി സുപ്രീം കോടതി അനുമതി നൽകി.

Read More: കോവിഡ് വ്യാപനം: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാര്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന കാലയളവിലെ വേതനം യാതൊരു കിഴിവുമില്ലാതെ തൊഴിലാളികൾക്ക് നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർച്ചിൽ സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു.

“വ്യവസായത്തിനും തൊഴിലാളികൾക്കും പരസ്പരം ആവശ്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. 50 ദിവസത്തെ വേതനം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം,” ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

വേതനം സംബന്ധിച്ച തർക്കങ്ങൾക്കിടയിലും ജോലി ചെയ്യാൻ തയ്യാറുള്ളവരെ അതിന്‌ ചെയ്യാൻ അനുവദിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.

മാർച്ച് 29 ലെ സർക്കുലറിനെതിരെ സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷന്‍,
ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ, ഫിക്കസ് പാക്‌സും മറ്റ് കമ്പനികളും സമർപ്പിച്ച ഹർജികൾ ജൂലൈ അവസാന ആഴ്ചയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ബെഞ്ച് മാറ്റിവച്ചു.

തൊഴിലുടമകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ശ്രദ്ധയും ആലോചനയും ഇല്ലാതെയാണ് ഇത്തരം ഉത്തരവുകൾ ഇറക്കുന്നതെന്ന് ഹർജിക്കാർ കുറ്റപ്പെടുത്തിയിരുന്നു.

കോടിക്കണക്കിന് തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനമെന്നും ഇത് പിൻവലിച്ചതായും കേന്ദ്രം വാദിച്ചിരുന്നു. തൊഴിലുടമകൾക്ക് 54 ദിവസത്തെ വേതനം മാത്രം നൽകിയാൽ മതിയെന്നാണ് ആവശ്യപ്പെട്ടതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No action against firms that didnt pay wages during lockdown supreme court

Next Story
കോവിഡ് വ്യാപനം: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാര്‍Coronavirus, Delhi, Satyendar Jain, coronavirus, coronavirus news, corona news, coronavirus gloabal update, coronavirus worldwide cases, covid 19 usa, covid 19 russia, russai coronavirus, usa coronavirus cases, spain coronavirus, cpronavirus us, us coronavirus news, covid 19 tracker, italy coronavirus news, india coronavirus news, coronavirus latest update, coronavirus today update, ccovid 19, coronavirus in usa, coronavirus in italy, coronavirus total cases
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express