ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തെന്ന്; യോഗിയുടെ വീട്ടിന് പുറത്ത് യുവതിയുടെ ആത്മഹത്യാ ശ്രമം

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച യുവതി ആദിത്യനാഥിന്റെ വസതിക്ക് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്

ലക്നൗ: ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച യുവതിയും കുടുംബാംഗങ്ങളും യുപി മുഖ്യമന്ത്രി യോഗി ആദിത്യമാഥിന്റെ വീട്ടിന് പുറത്ത് ആത്ഹത്യ ചെയ്യാന്‍ ശ്രമിച്ചു. യുവതിയെ പീഡിപ്പിച്ച എംഎല്‍എയ്ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം.

ഉന്നാവോ എംഎല്‍എ ആയ കുല്‍ദീപ് സിംഗ് സെന്‍ഗറാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസും ഉപദ്രവിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ‘എന്നെ അയാള്‍ പീഡിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നടപടി ആവശ്യപ്പെട്ട് ഞാന്‍ ഓടുകയാണ്. പക്ഷെ ആരും കേള്‍ക്കാന്‍ വരെ കൂട്ടാക്കുന്നില്ല. പ്രതികളെ എല്ലാവരേയും അറസറ്റ് ചെയ്യണം. ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും’, യുവതി പറഞ്ഞു. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടി എടുത്തില്ലെന്നും ഇര ആരോപിച്ചു.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച യുവതി ആദിത്യനാഥിന്റെ വസതിക്ക് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പൊലീസെത്തി ഇവരെ രക്ഷപ്പെടുത്തി കുടുംബത്തോടൊപ്പം ഗൗതം പളളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് സ്റ്റേഷനിലും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എംഎല്‍എ പീഡിപ്പിച്ചെന്ന് യുവതി പരാതിപ്പെട്ടതായി ലക്നൗ എഡിജിപി രാജീവ് കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ ഇരു കക്ഷികളും തമ്മില്‍ പന്ത്രണ്ടോളം വര്‍ഷമായി തര്‍ക്കത്തിലാണെന്നും എഡിജിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി മാത്രമെ കൂടുതല്‍ പറയാന്‍ കഴിയു എന്നും എഡിജിപി വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No action against bjp mla rape survivor kin attempt suicide outside yogi adityanaths house

Next Story
സിംഹങ്ങളെ വീഴ്ത്തി ഗിര്‍ വനത്തിലെ ‘മരണക്കിണറുകള്‍’; എണ്ണം ക്രമാതീതമായി കുറഞ്ഞു
The moderation of comments is automated and not cleared manually by malayalam.indianexpress.com