scorecardresearch

ചെങ്കോട്ട സ്ഫോടനം; നാലു ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

Red Fort Blast: ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമ്മിൽ അഹമ്മദ് ഗനായ്, ഷഹീൻ ഷാഹിദ് അൻസാരി എന്നിവരെയെണ് വിലക്കിയത്

Red Fort Blast: ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമ്മിൽ അഹമ്മദ് ഗനായ്, ഷഹീൻ ഷാഹിദ് അൻസാരി എന്നിവരെയെണ് വിലക്കിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Red Fort blast

ഫയൽ ഫൊട്ടോ

ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി). ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമ്മിൽ അഹമ്മദ് ഗനായ്, ഷഹീൻ ഷാഹിദ് അൻസാരി എന്നിവരെയെണ് മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കിയത്.

Advertisment

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഡോക്ടർമാർക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടി. മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമ്മിൽ അഹമ്മദ് ഗനായ് എന്നിവർ ജമ്മു കശ്മീർ മെഡിക്കൽ കൗൺസിലിലും ഷഹീൻ ഷാഹിദ് അൻസാരി ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലിലും ആയിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്.

Also Read: ജമ്മു കശ്മീരിൽ പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം; 9 പേക്ക് ദാരുണാന്ത്യം, 29 പേർക്ക് പരിക്ക്

ഉടനടി പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്. സാധാരണയായി, ഡോക്ടർമാരുടെ പേര് മെഡിക്കൽ രജിസ്റ്ററിൽ നിന്ന് താൽക്കാലികമായോ സ്ഥിരമായോ നീക്കം ചെയ്യുന്നതിന് കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിക്കുകയും, വാദം കേൾക്കുകയും അടക്കം നടപടികൾ ഉണ്ട്. തുടർന്നാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. 

Advertisment

Also Read: ഫലം ആശ്ചര്യപ്പെടുത്തി, തുടക്കം മുതൽ നീതിയുക്തമല്ലാത്ത തിരഞ്ഞെടുപ്പ്; തോൽവിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

അതേസമയം, ഫരീദാബാദിൽ തീവ്രവാദബന്ധത്തിന് അറസ്റ്റിലായവരിൽനിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് 9 പേർക്ക് മരണപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷനും സമീപത്തുള്ള നിരവധി വാഹനങ്ങളും കത്തിനശിച്ചു. 

Read More: കോൺഗ്രസ് ഇപ്പോൾ 'മുസ്‌ലിം ലീഗ് - മാവോവാദി കോൺഗ്രസ്''; ബിഹാറിൽ വിജയിച്ചത് എംവൈ ഫോര്‍മുലയെന്ന് മോദി

Doctor Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: