കറാച്ചി: ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയിലെ മുഖ്യപുരോഹിതനടക്കം രണ്ട് ഇന്ത്യന്‍ പുരോഹിതരെ പാകിസ്ഥാനിൽ കാണാതായതായി റിപ്പോർട്ട്​. സൂഫി ദർഗയിലെ പുരോഹിതനായ ആസിഫ്​ അലി നൈസാം(80) അനന്തരവനായ നാസിം അലി നിസാമി(65) എന്നിവരെയാണ് ​ കാണാതായത്​.

മാർച്ച്​ എട്ടിനാണ്​ ഇരുവരും ഡൽഹിയിൽ നിന്നും പാകിസ്​താൻ ഇൻറർനാഷണൽ എയർലൈൻസി​ന്റെ വിമാനത്തിൽ പാകിസ്ഥാനിലേക്ക്​ തിരിച്ചത്​. ആസിഫ് കറാച്ചിയിൽ സഹോദരിയുടെ വസതിയിലാണ്​ താമസിച്ചിരുന്നത്​. സൂഫി ദർഗകൾ സന്ദർശിക്കാൻ മാർച്ച്​ 14ന്​ കറാച്ചിയിൽ നിന്നും ലാഹോറിലേക്ക്​ തിരിച്ച ഇരുവരേയും കാണാതാവുകയായിരുന്നു.

എന്നാല്‍ ലാഹോര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നതായും യാത്രാരേഖകളില്‍ തെറ്റുണ്ടെന്ന് പറഞ്ഞതായും പുരോഹിതന്റെ ബന്ധു പറഞ്ഞു. എന്നാല്‍ ആരാണ് വിളിച്ചതെന്ന് ഇവര്‍ വ്യക്തമാക്കിയില്ലെന്നും നാസിമിയുടെ ബന്ധു ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

മാർച്ച്​ 15 ന്​ ലാഹോറിൽ നിന്നും കറാച്ചിയിലെത്താൻ വിമാനടിക്കറ്റ്​ എടുത്തിരുന്ന നൈസാമി വിമാനത്താവളത്തിൽ എത്തിയില്ല. അതേദിവസം നാലു മണിയോടെ മൊബൈൽ ഫോൺ സ്വിച്ച്​ ഓഫാവുകയും ചെയ്തിരുന്നു.പുരോഹിത​ന്റെ കുടുംബം അദ്ദേഹത്തെ കണ്ടെത്തണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പാകിസ്​താൻ ഹൈകമ്മീഷ​ണറെ സമീപിച്ചിട്ടുണ്ട്​. മാർച്ച്​ 20 ന്​ ഇന്ത്യയിൽ തിരിച്ചെത്തുന്നുമെന്നാണ്​ അ​ദ്ദേഹം നേരത്തെ അറിയിച്ചിരുന്നത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook