/indian-express-malayalam/media/media_files/uploads/2022/08/Prashant-Kishor-1.jpg)
പട്‌ന: ബിഹാറില്‍ എന്‍ഡിഎ സഖ്യം വിട്ട് നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്. ബിഹാറിലെ രാഷ്ട്രീയ നീക്കങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹര്യത്തില്‍ തന്റെ മുന്‍ പാര്‍ട്ടി നേതാവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍.
''ബിഹാറിലെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതല്ല, ഇത് സര്‍ക്കാര്‍ രൂപീകരണത്തില്‍ 2012 മുതലുള്ള നിതീഷിന്റെ ആറാമത്തെ പരീക്ഷണമാണ്. ഈ കാലയളവുകളില്‍ നിതീഷ് മുഖ്യമന്ത്രിയായി തുടരുകയായിരുന്നു. ഈ സമയങ്ങളില്‍ ബിഹാര്‍ വികസന സൂചികകളിലും മോശം പ്രകടനം കാഴ്ച വച്ചു,'' നിതീഷ് കുമാര്‍ പറഞ്ഞു. തന്റെ സംഘടനയായ ജാന്‍ സൂരജിലൂടെ 2025-ല്‍ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങാന്‍ സാധ്യതയുള്ള കിഷോര്‍, ഇതിനെ 'സംസ്ഥാന-നിര്‍ദ്ദിഷ്ട വികസനം' എന്ന് വിശേഷിപ്പിച്ചു. 2024 ലെ പൊതുതിരഞ്ഞെടുപ്പ് മനസ്സില്‍ വെച്ചുകൊണ്ട് കൂടുതലൊന്നും വായിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
''നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുന്നു, സംസ്ഥാനത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖല 2014-15 മുതല്‍ മോശം അവസ്ഥയില്‍ തുടരുന്നു. ഈ സര്‍ക്കാര്‍ ഇനി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും സഖ്യം എങ്ങനെ നിലനില്‍ക്കുമെന്നും നമ്മള്‍ കാത്തിരുന്ന് കാണണം,'' പ്രശാന്ത് കിഷോര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
''ഇത് ഭരണത്തിനായുള്ള സംസ്ഥാന-നിര്‍ദ്ദിഷ്ട വികസനമാണ്, ഭാവിയിലേക്കുള്ള രാഷ്ട്രീയ വികസനമല്ല. 2024 ലെ പ്രതിപക്ഷത്തിന്റെ ഫോര്‍മുലയായി ഇത് അവതരിപ്പിക്കുന്നത് അകാലമായിരിക്കും,'' മുന്‍ ജെഡിയു നേതാവ് പറഞ്ഞു. മഹാസഖ്യം അധികാരത്തില്‍ തിരിച്ചെത്തിയതോടെ ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം അവസാനിച്ചുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കിഷോര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് നിതീഷ് ബിജെപിയുമായുള്ള സഖ്യം തകര്‍ത്തതെന്നും, അദ്ദേഹത്തെ ഒതുക്കാന്‍ ശ്രമം നടന്നോയെന്നും കിഷോര്‍ സംശയം പ്രകടിപ്പിച്ചു. 2015 ന് മുമ്പുള്ള എന്‍ഡിഎ സഖ്യത്തിലായിരുന്നതുപോലെ ഈ എന്‍ഡിഎ സഖ്യത്തില്‍ നിതീഷ് ഒരിക്കലും സംതൃപ്തനായിരുന്നില്ല. അതുപോലെ ആര്‍ജെഡിയുമായി മുന്‍പുണ്ടായിരുന്നതു പോലെ ഈ മഹാഗത്ബന്ധന്‍ സഖ്യത്തില്‍ അദ്ദേഹം സുരക്ഷിതനല്ല. 2015ലെ സഖ്യത്തിന് പിന്നില്‍ ജനവിധി ഉണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമാണ്. അതിനാല്‍ ഈ സഖ്യം അഭിമുഖീകരിക്കുന്ന കൂടുതല്‍ വെല്ലുവിളികളുണ്ട്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ മുഖമായി നിതീഷിനെ ഉയര്‍ത്തിക്കാട്ടുന്നതിനെ കുറിച്ചാണ് കിഷോര്‍ പറഞ്ഞത്. 2014ലും അദ്ദേഹം ആ ശ്രമം നടത്തിയിരുന്നു, കുറച്ച് പിന്തുണ ലഭിച്ചിരുന്നു. നിതീഷും ലാലുവും ശക്തമായ ഒരു സാമൂഹിക സഖ്യമാണെന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രതിപക്ഷത്തിന്റെ ശക്തിയെക്കുറിച്ചുള്ള വാദങ്ങള്‍ നിരസിച്ചുകൊണ്ട് കിഷോര്‍ പറഞ്ഞു.
2017ല്‍ ബിജെപിയും ജെഡിയുവും കൈകോര്‍ത്തപ്പോള്‍ പറഞ്ഞത് ബിഹാറിലെ സ്വാഭാവിക കൂട്ടുകെട്ടാണെന്നാണ്. അത് എങ്ങനെ അവസാനിച്ചുവെന്ന് കാണുക. ഒരു സഖ്യം രൂപീകരിക്കുകയും സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ അതിന്റെ വെല്ലുവിളികളും പ്രശ്നങ്ങളും ശക്തികളും ഉയര്‍ന്നുവരികയുള്ളൂ.
ഈ സംഭവവികാസങ്ങള്‍ ബിഹാറില്‍ ബിജെപിയെ ദുര്‍ബലപ്പെടുത്തുന്നതായി കാണരുതെന്നും പാര്‍ട്ടി ശക്തിയോടെ തന്നെ ബിഹാറിലുണ്ടാകുമെന്നും കിഷോര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജെഡിയുവിന്റെ ശക്തി തുടര്‍ച്ചയായി ഇടിയുന്നതായും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടുന്നു. 2015 ലെ 117 നിയമസഭാ സീറ്റുകളില്‍ നിന്ന് ഇപ്പോള്‍ 43 ആയി - മഹാസഖ്യ സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ച വയ്ക്കുന്നതിൽ പരാജയപ്പെട്ടാല്‍ അവര്‍ ഇനിയും ദുര്‍ബലരാകുമെന്നും കിഷോര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.