/indian-express-malayalam/media/media_files/2025/11/19/nithish-kumar-latest-2025-11-19-21-29-07.jpg)
Bihar Election 2025 Updates
Bihar Election 2025 Updates: പട്ന: പത്താം തവണയും ബിഹാർ മുഖ്യമന്ത്രി പദം അലങ്കരിക്കാൻ നിതീഷ് കുമാർ. ബുധനാഴ്ച ചേർന്ന ജെഡിയു നിയമസഭാ യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. വ്യാഴാഴ്ച രാവിലെ 11:30 ന് ഗാന്ധി മൈതാനിയിൽ വച്ച് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എൻഡിഎയിലെ ഉന്നത നേതാക്കൾ, മറ്റ് പ്രമുഖർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
Also Read: ബിഹാറിൽ മത്സരിക്കാതിരുന്നത് തെറ്റായി പോയെന്ന് പ്രശാന്ത് കിഷോർ
പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ച നിതീഷ് കുമാർ പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. 202 എൻഡിഎ എംഎൽഎമാരുടെ പട്ടികയും സമർപ്പിച്ചു. നിതീഷിന്റെ രാജി സ്വീകരിച്ച ഗവർണർ പുതിയ സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. അതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നിയമസഭയുടെ സെൻട്രൽ ഹാളിൽ വച്ച് എൻഡിഎ പാർട്ടി യോഗം ചേർന്നത്. യോഗത്തിൽ അഞ്ച് പാർട്ടികളിലേയും എംഎൽഎമാർ ഏകകണ്ഠമായി നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കുക ആയിരുന്നു. ജെഡിയുവും ബിജെപിയും വെവ്വേറെ നിയമസഭാ പാർട്ടി യോഗങ്ങൾ നടത്തി.
ബിജെപി ഓഫിസിലെ അടൽ ഓഡിറ്റോറിയത്തിൽ ബിജെപി നിയമസഭാ പാർട്ടി യോഗം നടത്തി. സാമ്രാട്ട് ചൗധരിയെ നേതാവായും വിജയ് കുമാർ സിൻഹയെ ഉപനേതാവായും തിരഞ്ഞെടുത്തു. ബിഹാറിലെ എൻഡിഎ ഘടകകക്ഷികളിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി, ജെഡിയു, ആർഎൽഎം എന്നിവയുടെ എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രിയും ബിഹാർ തിരഞ്ഞെടുപ്പ് ചുമതലയും ബിജെപി ഇൻ-ചാർജുമായ ധർമ്മേന്ദ്ര പ്രധാൻ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി കേന്ദ്ര നിരീക്ഷകനുമായ കേശവ് പ്രസാദ് മൗര്യ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി എൻഡിഎ നിയമസഭാ കക്ഷി നേതാവായി നിതീഷിന്റെ പേര് നിർദേശിച്ചപ്പോൾ മറ്റ് പാർട്ടികളിലെ നേതാക്കൾ അതിനെ പിന്താങ്ങുകയായിരുന്നു.
Also Read:ബിഹാർ നിയമസഭയിൽ മുസ്ലിം എംഎൽഎമാരുടെ പ്രാതിനിധ്യത്തിൽ വൻ കുറവ്
സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായി തുടരും. എല്ലാ ഘടകകക്ഷികൾക്കും അവരുടെ സംഖ്യാബലത്തിനനുസരിച്ച് സ്ഥാനങ്ങൾ നൽകും. ജെഡിയു വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നിതീഷ് കുമാറിന്റെ അടുത്ത അനുയായികളായ വിജയ് ചൗധരി, അശോക് ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പാണ്.ഇത്തവണ എൻഡിഎയിൽ ജെഡിയു സ്ഥാനാർഥിയായി മത്സരിച്ച ഏക മുസ്ലിം എംഎൽഎ ജമാ ഖാൻ ആണ്. അതിനാൽ, ന്യൂനപക്ഷ മന്ത്രിയായി ജമാ ഖാൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്.
Read More:തിരഞ്ഞെടുപ്പിന് പിന്നാലെ ലാലു കുടുംബത്തിൽ പൊട്ടിത്തെറി; മകൾ രോഹിണി ആർജെഡി വിട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us