scorecardresearch

2024 ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം: നിതീഷ് കുമാര്‍

മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ 109-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായായിരുന്നു റാലി

2024 ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം: നിതീഷ് കുമാര്‍


ചണ്ഡീഗഡ്:2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുന്‍ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) തലവനുമായ ഓം പ്രകാശ് ചൗട്ടാല ഹരിയാനയിലെ ഫത്തേഹാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിപക്ഷ നേതാക്കളായ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമൊപ്പം നിതീഷ് കുമാറും പങ്കെടുത്തു.

മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ 109-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായായിരുന്നു റാലി സംഘടിപ്പിച്ചത്. എന്നാല്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ഐഎന്‍എല്‍ഡി നേതാവ് ഓം പ്രകാശ് ചൗട്ടാലയുടെ ശ്രമമായും പറയപ്പെടുന്നു. ”ഞാന്‍ ചെറുപ്പമായിരുന്ന ആ ദിവസങ്ങള്‍ ഒരിക്കലും മറക്കാനാവില്ല, ദേവി ലാല്‍ എന്നെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.’ ബിജെദേവി ലാലിനൊപ്പം ചെലവഴിച്ച സമയം അനുസ്മരിച്ചുകൊണ്ട് കുമാര്‍ പറഞ്ഞു.

ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് നില്‍ക്കണം, ‘ഈ പാര്‍ട്ടികളെല്ലാം ഒരുമിച്ചാല്‍ അവര്‍ക്ക് (ബിജെപി) 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല.’ താന്‍ ശരദ് പവാറുമായി ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ടെന്നും അവരോടൊപ്പം ചേരാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓം പ്രകാശ് ചൗട്ടാലയുടെ അനുഗ്രഹം തേടാനും അദ്ദേഹം കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ നിതീഷ് കുമാര്‍ പറഞ്ഞു, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഒരു പോരാട്ടവുമില്ല, കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത് ബിജെപിയാണ്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണ് ജെഡിയു, എസ്എഡി, ശിവസേന എന്നിവ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിട്ടതെന്ന് യോഗത്തിന്റെ ഭാഗമായ ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nitish pawar yechury attend inlds om prakash chautalas rally fatehabad