പാറ്റ്ന: ബീഹാറിൽ നാല് വന്റഷത്തെ ഇടവേളയ്ക്ക് ശേഷം ബിജെപി പിന്തുണയോോടെ നിതീഷ് കുമാർ വീണ്ടും അധികാരമേറ്റു. രാവിലെ രാഷ്ട്രഭവനിൽ നടന്ന ചടങ്ങിൽ നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് സുശീൽ കുമാർ മോദിയും സത്യപ്രതിജ്ഞ ചെയ്തു.

ആർജെഡിയ്ക്ക് രാഷ്ട്രീയ കരുനീക്കങ്ങൾ നടത്താൻ സമയം നൽകാൻ അനുവദിക്കാതെയാണ് ബിജെപിയും ജെഡിയുവും സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചടങ്ങ് നേരത്തേ തീരുമാനിച്ചതോടെ ഇത് ഉപേക്ഷിച്ചു.

അതേസമയം ബീഹാറിലെ രാഷ്ട്രീയ നീക്കത്തിൽ ജെഡിയു ദേശീയ അദ്ധ്യക്ഷൻ ശരത് യാദവിന് അതൃപ്തിയുണ്ടെന്ന് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അദ്ദേഹം ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ