scorecardresearch

ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു; സുശീൽകുമാർ മോദി ഉപമുഖ്യമന്ത്രി

ഉപമുഖ്യമന്ത്രി പദവും പതിനാല് മന്ത്രിമാരുമാണ് ബിജെപിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്

ഉപമുഖ്യമന്ത്രി പദവും പതിനാല് മന്ത്രിമാരുമാണ് ബിജെപിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നിതീഷ് കുമാർ, ബീഹാർ മുഖ്യമന്ത്രി, മഹാസഖ്യം, ആർജെഡി, ജെഡിയു, ബീഹാർ മുഖ്യമന്ത്രി, ബിജെപി, സുശീൽ കുമാർ മോദി

പാറ്റ്ന: ബീഹാറിൽ നാല് വന്റഷത്തെ ഇടവേളയ്ക്ക് ശേഷം ബിജെപി പിന്തുണയോോടെ നിതീഷ് കുമാർ വീണ്ടും അധികാരമേറ്റു. രാവിലെ രാഷ്ട്രഭവനിൽ നടന്ന ചടങ്ങിൽ നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് സുശീൽ കുമാർ മോദിയും സത്യപ്രതിജ്ഞ ചെയ്തു.

Advertisment

ആർജെഡിയ്ക്ക് രാഷ്ട്രീയ കരുനീക്കങ്ങൾ നടത്താൻ സമയം നൽകാൻ അനുവദിക്കാതെയാണ് ബിജെപിയും ജെഡിയുവും സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചടങ്ങ് നേരത്തേ തീരുമാനിച്ചതോടെ ഇത് ഉപേക്ഷിച്ചു.

അതേസമയം ബീഹാറിലെ രാഷ്ട്രീയ നീക്കത്തിൽ ജെഡിയു ദേശീയ അദ്ധ്യക്ഷൻ ശരത് യാദവിന് അതൃപ്തിയുണ്ടെന്ന് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അദ്ദേഹം ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.

Nitish Kumar Jdu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: