/indian-express-malayalam/media/media_files/2025/11/20/nithish-kumar-oath-2025-11-20-12-11-39.jpg)
Nitish Kumar Swearing-in Ceremony( Photo credit-X)
CM Nitish Kumar Oath Ceremony: പട്ന: പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. പട്‌ന ഗാന്ധി മൈതാനയിൽ നടന്ന വർണാഭമായ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, എൻഡിഎ സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Also Read:നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുഖ്യമന്ത്രി പദത്തിൽ ഇത് പത്താമൂഴം
ബിജെപി നേതാവ് സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. കഴിഞ്ഞ സർക്കാരിന്റെ കാലത്തും സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രി ആയിരുന്നു. ധന വകുപ്പ് അടക്കം കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി ഏറെ ബന്ധം സൂക്ഷിക്കുന്ന ആളാണ് സമ്രാട്ട് ചൗധരി.
22 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭ പുനസംഘടന അധികം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ആദ്യ മന്ത്രിസഭാ യോഗത്തിൽ കൂടുതൽ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. തുടർച്ചയായ അഞ്ചാം തവണയാണ് നിതീഷ്‌കുമാർ ബിഹാറിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. 2000-ത്തിലാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയായി ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തത്.
Also Read:ബിഹാറിൽ മത്സരിക്കാതിരുന്നത് തെറ്റായി പോയെന്ന് പ്രശാന്ത് കിഷോർ
നേരത്തെ ബുധനാഴ്ച നിതീഷിനെ എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായും എൻഡിഎ യോഗം തിരഞ്ഞെടുത്തിരുന്നു. എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാൻ, ആർഎൽഎം അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ, എച്ച്എഎം (എസ്) അധ്യക്ഷൻ സന്തോഷ് കുമാർ സോമൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് കുമാർ ജയ്സ്വാൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് എൻഡിഎയുടെ നേതാവായി നിതീഷിനെ തിരഞ്ഞെടുത്തത്. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് മുന്നോട്ട് വെച്ചത്. പിന്നാലെ ഏകകണ്ഠമായി നിതീഷിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ആർജെഡി നേതാവ് തേജസ്വി യാദവാണ് ബിഹാറിലെ പ്രതിപക്ഷ നേതാവ്. പട്നയിലെ ആർജെഡി നിയമസഭാ കക്ഷിയോഗത്തിലാണ് തേജസ്വിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും തേജസ്വിയായിരുന്നു. എന്നാൽ മഹാസഖ്യത്തിന് തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിടേണ്ടിവന്നു.
243 നിയമസഭാ സീറ്റുകളിൽ എൻഡിഎ 202 സീറ്റുകളിൽ വിജയിച്ചു. ഇതിൽ 89 സീറ്റ് ബിജെപി നേടിയപ്പോൾ 85 സീറ്റാണ് നിതീഷ് കുമാർ നയിക്കുന്ന ജെഡിയു നേടിയത്. ആർജെഡി 25 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ വെറും ആറ് സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്.ഇടതുപക്ഷ പാർട്ടികൾക്കും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇക്കുറി സാധിച്ചിരുന്നില്ല. അട്ടിമറി വിജയം നേടുമെന്ന് അവകാശപ്പെട്ട പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല.
Read More:ബിഹാർ നിയമസഭയിൽ മുസ്ലിം എംഎൽഎമാരുടെ പ്രാതിനിധ്യത്തിൽ വൻ കുറവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us