scorecardresearch

നിതീഷ് കുമാർ നയിക്കുന്ന ജെഡിയു ഇനി എൻഡിഎയുടെ ഭാഗം; പ്രമേയം പാസാക്കി

ദേശീയ നേതൃ യോഗത്തിലാണ് തീരുമാനം

ദേശീയ നേതൃ യോഗത്തിലാണ് തീരുമാനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ലോക്സഭ തിരഞ്ഞെടുപ്പ്; ബീഹാറിൽ സീറ്റ് വിഭജനം തീരുമാനമായെന്ന് ജെഡിയു

ന്യൂഡൽഹി: ജനതാദൾ യുണൈറ്റഡിൽ നിതീഷ് കുമാർ വിഭാഗം ദേശീയ ജനാധിപത്യ സഖ്യ(എൻഡിഎ)ത്തിന്റെ ഭാഗമാകാനുള്ള പ്രമേയം പാസാക്കി. നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ നേതൃ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

Advertisment

കോൺഗ്രസും രാഷ്ട്രീയ ജനതാദളുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി ബീഹാറിൽ കൂട്ടുകക്ഷി ഭരണം ആരംഭിച്ച് ആഴ്ചകൾക്കകമാണ് പുതിയ രാഷ്ട്രീയ തീരുമാനം ജെഡിയു നിതീഷ് കുമാർ വിഭാഗം സ്വീകരിച്ചിരിക്കുന്നത്.

നേരത്തേ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ, നിതീഷ് കുമാറിനെ എൻഡിഎ യിലേക്ക് സ്വാഗതം ചെയ്തിരുന്നു. ദേശീയ എക്സിക്യുട്ടീവ് യോഗത്തിന് മുൻപ് ജനറൽ സെക്രട്ടറി കെ.സി.ത്യാഗി "അമിത് ഷായുടെ ക്ഷണനം ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ ഐകകണ്ഠേന അംഗീകരിക്കും" എന്ന് പറഞ്ഞിരുന്നു.

ശനിയാഴ്ച അമിത് ഷാ യെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ച നിതീഷ് കുമാർ എൻഡിഎ യെ പിന്തുണക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. യോഗത്തിൽ ബീഹാറിൽ മഹാസഖ്യം വേർപിരിഞ്ഞ തീരുമാനത്തെയും ബിജെപിയ്ക്ക് ഒപ്പം സർക്കാർ രൂപീകരിച്ച തീരുമാനത്തെയും യോഗം പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisment

അതേസമയം വിമത ജെഡിയു നേതാവ് ശരത് യാദവ് പാറ്റ്നയിൽ ജെഡിയു നേതാക്കളുടെ മറ്റൊരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. തന്റെ ഒപ്പമുള്ള വിഭാഗമാണ് യഥാർത്ഥ ജെഡിയു എന്ന അവകാശവാദമാണ് ശരത് യാദവ് ഉന്നയിച്ചിരിക്കുന്നത്.

Narendra Modi Nitish Kumar Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: