പാട്‌ന: ബിജെപി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ സാധാരണക്കാര്‍ അംഗീകരിച്ചതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഈ സത്യം മറന്നുപോയതാണ് പ്രതിപക്ഷപാര്‍ട്ടികളുടെ തോല്‍വിക്കു കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്പന്നരുടെ കള്ളത്തരങ്ങളാണ് നോട്ട് അസാധുവാക്കിയതിലൂടെ തകര്‍ന്ന് തരിപ്പണമായത്. ഈ സാഹചര്യത്തില്‍ നോട്ട് അസാധുവാക്കലിനെ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബിൽ ഭരണം തിരിച്ച് പിടിച്ച കോണ്‍ഗ്രസിനെയും അദ്ദേഹം അഭിനന്ദിച്ചു.
