ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗ പര്യടനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിജെപി അധികാരത്തിൽ എത്തിയത് കൊണ്ടാണ് പ്രിയങ്കയ്ക്ക് ഗംഗയിലൂടെ യാത്ര ചെയ്യാൻ സാധിച്ചതെന്ന് ഗഡ്കരി പറഞ്ഞു. തങ്ങൾ അലഹാബാദ്​- വാരണാസി ജലഗതാഗത റൂട്ട്​ ഒരുക്കിയതുകൊണ്ടാണ് പ്രിയങ്കയ്ക്ക് ഗംഗയിലൂടെ റാലി നടത്താൻ സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read: കാവല്‍ക്കാര്‍ പണിയെടുക്കുന്നത് പണക്കാര്‍ക്ക് വേണ്ടി മാത്രം: പ്രിയങ്കാ ഗാന്ധി

“ഞങ്ങൾ അലഹാബാദ്​- വാരണാസി ജലഗതാഗത റൂട്ട് നിർമ്മിച്ചില്ലായിരുന്നെങ്കിൽ പ്രിയങ്ക എങ്ങനെ അതുവഴി യാത്ര ചെയ്യുമായിരുന്നു. പ്രിയങ്ക ഗംഗാ ജലവും കുടിച്ചു. യുപിഎ ഭരണകാലത്ത് പ്രിയങ്കയ്ക്ക് അങ്ങനെ ചെയ്യാൻ സാധിക്കുമായിരുന്നോ? 2020 മാർച്ചോടുകൂടി ഗംഗ 100 ശതമാനം ശുദ്ധമാകും,” ഗഡ്കരി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ ഗംഗാറാലിക്ക്​ ഉത്തർപ്രദേശിൽ യാതൊരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഗഡ്​കരി കൂട്ടിച്ചേർത്തു. കിഴക്കൻ ഉത്തർപ്രദേശിലെ അലഹാബാദിൽ നിന്നും മോദിയുടെ മണ്ഡലമായ വാരണാസിയിലേക്കാണ് പ്രിയങ്ക ബോട്ട് യാത്ര നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook