പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് ബോധക്ഷയമുണ്ടായി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ മഹാത്മ ഫുലെ കാർഷിക സർവ്വകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം. ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കുന്നതിനിടെ ഗഡ്കരി കുഴഞ്ഞു വീഴുകയായിരുന്നു.

സംഭവത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗഡ്കരിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. അദ്ദേഹം തന്നെ പിന്നീട് ട്വിറ്ററിലൂടെ തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് അറിയിച്ചിട്ടുണ്ട്.

ശരീരത്തിൽ പഞ്ചസാരയുടെ അളവിലുണ്ടായ കുറവിനെ തുടർന്നാണ് സംഭവമെന്നും. ഡോക്ടർമാർ ശുശ്രൂഷിക്കുന്നുണ്ട്. ഇപ്പോൾ കുഴപ്പമൊന്നുമില്ലായെന്നും അദ്ദേഹം പറഞ്ഞു. എല്ലവരോടും നന്ദിയറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ