‘നമ്മുടെ പാര്‍ട്ടിയില്‍ ചിലരുടെ വായില്‍ തുണി തിരുകി വെക്കണം’; സ്വന്തം നേതാക്കളെ പരിഹസിച്ച് നിതിന്‍ ഗഡ്കരി

ഹനുമാന്റെ ജാതിയും രാഹുലിന്റെ ഗോത്രവും പറഞ്ഞവര്‍ക്ക് ഇത് ബാധകമായിരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഗഡ്കരിയോട് ചോദിച്ചു

Nitin Gadkari, faints, നിതിൻ ഗഡ്കരി, ബോധക്ഷയം, national news, centrala mininster, കേന്ദ്രമന്ത്രി,iemalayalam
New Delhi: Union Transport and Highways Minister Nitin Gadkari addresses a press conference in New Delhi on Wednesday. PTI Photo by Subhav Shukla (PTI7_12_2017_000112A)

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ വായ അടപ്പിക്കേണ്ട ചില നേതാക്കളുണ്ടെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. റിപബ്ലിക് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ കേന്ദ്രമന്ത്രി വിഷയം മാറ്റുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ ഒതുക്കമുളളവരാകണമെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് ചിത്രമായ ‘ബോംബെ ടു ഗോവ’ (1972)യിലെ ഒരു രംഗം ഓര്‍ത്തെടുത്തായിരുന്നു മന്ത്രി ബിജെപി നേതാക്കളെ പരിഹസിച്ചത്. ‘ആ ചിത്രത്തില്‍ ആക്രാന്തമുളള ഒരു പയ്യനുണ്ട്. ആ പയ്യന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിക്കാനായി രക്ഷിതാക്കള്‍ അവന്റെ വായില്‍ തുണി തിരുകി വെക്കുന്ന ഒരു രംഗമുണ്ട്. നമ്മുടെ പാര്‍ട്ടിയിലെ ചില നേതാക്കളുടെ വായില്‍ അത്തരം തുണി തിരുകണം,’ നിതിന്‍ ഗഡ്കരി പറഞ്ഞു.
ഹനുമാന്റെ ജാതിയും രാഹുലിന്റെ ഗോത്രവും പറഞ്ഞവര്‍ക്ക് ഇത് ബാധകമായിരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഗഡ്കരിയോട് ചോദിച്ചു. എന്നാല്‍ താന്‍ ‘തമാശിക്കുകയായിരുന്നു’ എന്നാണ് മന്ത്രി മറുപടി പറഞ്ഞത്.

നേരത്തേ ഹനുമാന്‍ ദളിതനാണെന്ന് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത് വിവാദമായിരുന്നു. വോട്ട് ലക്ഷ്യമാക്കി പറഞ്ഞതാണെങ്കിലും രാജ്സഥാനില്‍ ബിജെപി പരാജയം ഏറ്റുവാങ്ങി. രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ ഗോത്രത്തില്‍ പെട്ടയാളാണെന്നായിരുന്നു ബിജെപി നേതാവ് മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nitin gadkari believes some people in bjp need to speak less

Next Story
‘നിങ്ങളോട് ചോദിച്ചത് 10 ദിവസം, ഇതാ രണ്ട് ദിവസം കൊണ്ട് കാർഷിക കടം എഴുതി തളളുന്നു’; രാഹുല്‍ ഗാന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com