ന്യൂഡൽഹി: നീതി ആയോഗ് വൈസ് ചെയർമാൻ അരരവിന്ദ് പനഗരിയ രാജിവെച്ചു. വരുന്ന ആഗസ്റ്റ് 31ന് കാലാവധി തീരാനിരിക്കെയാണ് പനഗരിയയുടെ രാജി. നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിന് ശേഷമാണ് നീതി ആയോഗിന്റെ വൈസ് ചെയർമാനായി അരവിന്ദ് പനഗരിയയെ നിയമിച്ചത്.
അധ്യാപനത്തിലേക്ക് തിരികെ പോകാൻ വേണ്ടിയാണ് താൻ ഇപ്പോൾ രാജിവെച്ചത് എന്ന് അരവിന്ദ് പനഗരിയ വ്യക്തമാക്കി. സാമ്പത്തിക ശാസ്ത്രത്തിൽ വിദഗ്ധനായിരുന്ന അരവിന്ദ് പനഗരിയ ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ സാമ്പത്തിക മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്റർനാഷ്ണൽ മോണിറ്ററി ബാങ്കിലും , ലോക ബാങ്കിലും പനഗരിയ ജോലി ചെയ്തിട്ടുണ്ട്.