ന്യൂഡല്‍ഹി: വിളിക്കാത്ത കല്യാണങ്ങള്‍ക്ക് പോവുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ ആമിര്‍ഖാന്റെ 3 ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ജീവിതത്തിലും വിദ്യാര്‍ത്ഥികള്‍ ഇത്തരം കലാപരിപാടികളില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ വിളിക്കാത്ത കല്യാണത്തിന് പോയ വിദ്യാര്‍ത്ഥികളെ കൊണ്ട് പൊറുതിമുട്ടി ഒരു കോളേജ് നോട്ടീസ് ഇറക്കേണ്ടി വരുന്നത് ഇത് ആദ്യമായിട്ടായിരിക്കാം.

ഹരിയാനയിലെ കുരുക്ഷേത്രയിലുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി) ആണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി നോട്ടീസ് പുറത്തിറക്കിയത്. സ്ഥാപനത്തിന് ചുറ്റുവട്ടത്തുളള വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന വിവാഹങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ക്ഷണിക്കാതെ എത്തുന്നതായി കാണിച്ച് പരാതി ഉയര്‍ന്നതോടെയാണ് സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

ചീഫ് വാര്‍ഡനാണ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി നോട്ടീസ് ഇറക്കിയത്. ‘ക്ഷണം ലഭിക്കാതെ ചില വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിന്റെ അടുത്ത് നടക്കുന്ന വിവാഹങ്ങളില്‍ പങ്കെടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് അധാര്‍മികവും അനാവശ്യവുമാണ്,’ നോട്ടീസില്‍ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ ഏര്‍പപെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഹോസ്റ്റലിലെ ഭക്ഷണം ഒഴിവാക്കാനാണ് വിദ്യാര്‍ത്ഥികള്‍ അടുത്ത് നടക്കുന്ന വിവാഹങ്ങളില്‍ പങ്കെടുക്കുന്നതെന്നാണ് വിവരം. നാട്ടുകാര്‍ പരാതി ഉയര്ത്തിയതോടെയാണ് എന്‍ഐടി അധികൃതര്‍ നോട്ടീസ് പുറത്തിറക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ