scorecardresearch
Latest News

‘ഇന്ത്യയ്ക്കിത് സുവര്‍ണാവസരം, നഷ്ടപ്പെടുത്തരുത്’: നിര്‍മല സീതാരാമന്‍

തുടര്‍ച്ചയായ അഞ്ചാം ബജറ്റ് അവതരിപ്പിച്ചതിനു പിറ്റേദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, നോര്‍ത്ത് ബ്ലോക്ക് ഒന്നാം നിലയിലെ തന്റെ കോര്‍ണര്‍ ഓഫീസില്‍ വച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധികളായ ആഞ്ചല്‍ മാഗസിന്‍, അനില്‍ ശശി, പി വൈദ്യനാഥന്‍ അയ്യര്‍ എന്നിവരുമായി നടത്തിയ സംഭാഷണം

Nirmala Sitharaman, Nirmala Sitharaman budget, Nirmala Sitharaman annual budget, Nirmala Sitharaman interview, Union Budget 2023

വികസനം, യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജസംരക്ഷണം, ഊര്‍ജമേഖലയിലെ തൊഴിലവസരങ്ങള്‍ തുടങ്ങി ഏഴ് മുന്‍ഗണനകളിലൂന്നിയും ആദായനികുതി പരിധി ഏഴു ലക്ഷമായി ഉയർത്തിയുമുള്ള കേന്ദ്ര ബജറ്റാണു വ്യാഴാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം ബജറ്റ് അവതരിപ്പിച്ചതിനു പിറ്റേദിവസം മന്ത്രി നോര്‍ത്ത് ബ്ലോക്ക് ഒന്നാം നിലയിലെ തന്റെ കോര്‍ണര്‍ ഓഫീസില്‍ വച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധികളുമായി സംസാരിച്ചു. ആഞ്ചല്‍ മാഗസിന്‍, അനില്‍ ശശി, പി വൈദ്യനാഥന്‍ അയ്യര്‍ എന്നിവരുമായി നടത്തിയ സംഭാഷണത്തിൽനിന്ന്.

ഇന്ത്യന്‍ എക്‌സ്പ്രസ്: ബജറ്റിനോടുള്ള മൊത്തത്തിലുള്ള പ്രതികരണം പോസിറ്റീവാണ്. ബജറ്റ് തയാറാക്കാന്‍ തുടങ്ങുമ്പോള്‍ മനസിലുണ്ടായിരുന്ന പ്രധാന കാര്യം എന്തായിരുന്നു?

നിര്‍മല സീതാരാമന്‍: ബജറ്റിനുള്ള തയാറെടുപ്പിന്റെ ഒന്നാം ദിവസം മുതല്‍ ഒരു കാര്യത്തിന് എന്റെ മനസില്‍ വളരെ വ്യക്തയുണ്ടായിരുന്നു. പ്രധാനമന്ത്രിയും അതിനോടൊപ്പമുണ്ടായിരുന്നുവെന്നതു നന്ദിയോടെ ഓര്‍ക്കുന്നു. ”ഗ്രോത്ത് കാ മൊമെന്റം രഖ്‌നാ ചാഹിയേ” (നമ്മള്‍ വളര്‍ച്ചയുടെ ആക്കം നിലനിര്‍ത്തേണ്ടതുണ്ട്) അദ്ദേഹം പറഞ്ഞു. നമുക്കതു വേഗത്തിലാക്കണം, നന്നായി എണ്ണയിട്ട് ഓട്ടം വേഗത്തിലാക്കണം. അതുകൊണ്ടാണ് മൂലധനച്ചെലവിനായി ഈ 10 ലക്ഷം കോടി രൂപ വന്നത്.

മൂന്നു വര്‍ഷമായി സര്‍ക്കാര്‍ പദ്ധതിച്ചെലവ് മുന്നേറ്റത്തില്‍ സ്ഥിരത പുലര്‍ത്തുന്നു. നിരവധി പ്രോത്സാഹനങ്ങള്‍ നല്‍കിയിട്ടും സ്വകാര്യമേഖല വേണ്ടത്ര മുന്നേറിയില്ലേ?

എനിക്ക് ആ വാക്ക് ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍, കോര്‍പ്പറേറ്റ് മേഖലയ്ക്ക് നല്‍കിയ പ്രധാന പ്രോത്സാഹനങ്ങളിലൊന്ന് മഹാമാരിക്കു മുമ്പ് 2019-ലാണ്. മഹാമാരി കേവലം ഒരു വര്‍ഷമായിരുന്നില്ല. ഒമിക്രോണ്‍, ഡെല്‍റ്റ തരംഗങ്ങളുണ്ടായിരുന്നു. അവര്‍ നിക്ഷേപിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ നാം ശരിക്കും നോക്കിയിരുന്നില്ല. ഞങ്ങള്‍ നിക്ഷേപം നടത്താന്‍ പോയി. അതേസമയം, തീര്‍ച്ചയായും സ്വകാര്യ മേഖല പുറത്തുവന്നു. ഇരട്ട ബാലന്‍സ് ഷീറ്റ് പ്രശ്‌നം നേരിട്ടു, അവര്‍ സ്വയം ഗണ്യമായി ആസ്തികള്‍ വിറ്റഴിച്ച് കടം കുറച്ചു. അവരുടെ അക്കൗണ്ട് പുസ്തകങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വൃത്തിയുള്ളതാണ്. കൂടാതെ, പിഎല്‍ഐ, ചൈന പ്ലസ് വണ്‍, യൂറോപ്പ് പ്ലസ് വണ്‍ മുതലായവയില്‍ സ്വകാര്യ മേഖല ഇപ്പോള്‍ ഈ ട്രാക്കില്‍ അതിവേഗം നീങ്ങുന്നതിന്റെ ഗുണം കാണുന്നു.

കണക്കുകള്‍ വൈകി വരുന്നതിനാല്‍, എത്രത്തോളം വിപുലീകരണം സംഭവിച്ചു, എത്ര പുതിയ നിക്ഷേപങ്ങളുണ്ടായി എന്നൊക്കെ കണക്കാക്കാന്‍ കുറച്ച് സമയമെടുക്കും. ഇതിനിടെ നമുക്ക് നോക്കിയിരിക്കാന്‍ കഴിയില്ല. അതിനാല്‍, ഈ വര്‍ഷവും അത് (സ്വകാര്യ മേഖലയിലെ നിക്ഷേപം) നടന്നേക്കില്ലെന്നു നിങ്ങള്‍ പറയുന്ന ആ സ്ഥലത്തേക്കു പോലും ഞാന്‍ കടക്കുന്നില്ല, അതിനാല്‍, സര്‍ക്കാര്‍ ചെലവുമായി മുന്നോട്ടു പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ… ഇന്ത്യക്കിതൊരു സുവര്‍ണാവസരമാണെന്ന ബോധ്യത്തോടെ ഞാന്‍ ഈ ഗ്രൗണ്ടിലേക്കു പോകുന്നു. ഇത്തവണ നാം തീര്‍ച്ചയായും ബസ് നഷ്ടപ്പെടുത്തരുത്. അതിനാല്‍, അടിസ്ഥാന സൗകര്യ വികസനം, മൂലധന നിക്ഷേപം മുതലായവയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നതു തുടരുന്നു.

ഇന്ത്യയുടെ ശബ്ദം ഒരുപക്ഷേ നന്നായി കേള്‍ക്കുന്നുണ്ട്, ഇന്ത്യയുടെ സ്ഥാനവും മെച്ചപ്പെട്ടതായി വിലയിരുത്തപ്പെടുന്നു.

നിങ്ങളെ കാണുമ്പോള്‍ സ്വകാര്യ മേഖലയിലെ സി ഇ ഒമാരോ വ്യവസായികളോ എന്ത് സന്ദേശമാണു ലഭിക്കുന്നത്? എന്താണ് അവരെ തടയുന്നത്? അവര്‍ക്ക് എന്തെങ്കിലും പ്രത്യേക ആശങ്കകളുണ്ടോ, അവര്‍ ശരിയായ സമയത്തിനായി കാത്തിരിക്കുകയാണെന്നു പറയുന്നുണ്ടോ?

അങ്ങനെയൊരു ഒറ്റ സന്ദേശമാണെന്ന് എനിക്കു തോന്നുന്നില്ല. അവരെല്ലാം സ്വന്തം മണ്ഡലങ്ങളില്‍ മാത്രമാണ് പ്രവർത്തിക്കുന്നത്…കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിൽ എത്രയെന്നുള്ളത്, അത് കൂടുതല്‍ സാങ്കേതിക വിദ്യയിലാണോ അതോ ഇന്‍ഡസ്ട്രി 4.0 യിലാണോ, റോബോട്ടിക്സ് അല്ലെങ്കില്‍ എഐയിൽ ആകണമോ? അവര്‍ അത്ര പരിചിതമല്ലാത്ത മേഖലകളിലൂടെ സഞ്ചരിക്കുകയാണ്.

അതിനാല്‍ നിക്ഷേപം മികച്ച വിപണി സാഹചര്യങ്ങള്‍ക്കായി കാത്തിരിക്കുകയല്ല, എന്നാല്‍ നിക്ഷേപവും കാത്തിരിക്കുകയാണ്… ഞാന്‍ എന്റെ കമ്പനിയില്‍ എല്ലാ ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) ഉള്‍പ്പെടുത്തണോ?… ഇപ്പോള്‍ സംഭവിക്കുന്ന ആ പരിവര്‍ത്തനം അടുത്ത 100 വര്‍ഷത്തേക്കുള്ളതാണ്. അവര്‍ ചില കാര്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു…അത് അവരെ അത്രത്തോളം കൊണ്ടുപോകും. കമ്പനികള്‍ വിപുലീകരിക്കാന്‍ നിക്ഷേപം നടത്തിയതു മുന്‍ ദശകങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഇത് മാറ്റത്തില്‍ നിക്ഷേപിക്കുന്നതിനാല്‍ സ്വാഭാവികമായും ഇതിനു സമയമെടുക്കും.

അതുകൊണ്ടാണ്…ആളുകളുടെ മാനവവിഭവശേഷി വേണമെന്ന് അവര്‍ പറയുന്ന ഒരു കാര്യം. നമുക്ക് മാനവവിഭവശേഷി ആവശ്യമാണ്, കാരണം നിങ്ങള്‍ ജോലികള്‍ ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് സംസാരിക്കുന്നു. എന്തുതരം മാനവവിഭവശേഷി? എന്റെ ഓഫീസില്‍ നടക്കുന്ന സാങ്കേതികവളര്‍ച്ചയിലേക്കു കടക്കാന്‍ കഴിയുന്ന തരത്തിലുള്ള മാനവവിഭവശേഷി. പക്ഷേ, അതിനായി എനിക്ക് അവനെ ജോലിക്കെടുക്കാനും പരിശീലിപ്പിക്കാനും കഴിയില്ല, കാരണം ഉയര്‍ന്ന സാങ്കേതികവിദ്യയിലേക്കു മാറുന്നതിന്റെ വിവിധ വശങ്ങള്‍ ഞാന്‍ ഇതിനകം നോക്കുകയാണ്.
ഉചിതമായ കഴിവുകളുള്ളവരുണ്ടെങ്കില്‍, അവര്‍ക്ക് എന്ത് തുക വേണമെങ്കിലും നല്‍കാന്‍ ഞാന്‍ തയാറാണ്, എന്നാല്‍ ആ സാങ്കേതിക വിദ്യയോ വൈദഗ്ധ്യമോ ഇല്ലാത്ത ഒരാളെ എനിക്ക് സ്വീകാര്യമല്ല.വൈദഗ്ധ്യമുള്ളവരെ ഇവിടെ കൊണ്ടുവരിക, പരിശീലിപ്പിക്കുക, നിക്ഷേപിക്കുക. അതിനാല്‍ ഉചിതമായ ഉയര്‍ന്ന തലത്തിലുള്ള കഴിവുകള്‍ക്കുള്ള ഡിമാന്‍ഡ് നിലവിലുണ്ട്, അത് കൂടുതല്‍ സാങ്കേതികവിദ്യയിലേക്കു മാറാന്‍ അവരെ സഹായിക്കും…അതുകൊണ്ടാണ് ബജറ്റില്‍ ഞങ്ങള്‍ വ്യവസായ 4.0-മായി ബന്ധപ്പെട്ട പരിശീലനവും നൈപുണ്യവും ധാരാളമായി നല്‍കിയിട്ടുള്ളതെന്നു നിങ്ങള്‍ക്കു കാണാനാവുന്നത്.

മൊത്തത്തിലുള്ള 7.5 ശതമാനം വരുമാന വര്‍ധനയ്ക്കുള്ളില്‍ പദ്ധതിച്ചെലവിലെ ഈ വര്‍ധന വലുതാണോ?

അതെ.

ക്ഷേമച്ചെലവുകള്‍ വിജയമാകുമെന്ന് ഇതു സൂചിപ്പിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. അല്ലെങ്കില്‍, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് ഞാന്‍ എന്തിന് 79,000 കോടി രൂപ നല്‍കും? ജല്‍ ജീവന്‍ മിഷനും കൂടുതല്‍ ചെലവ് ഉണ്ടെന്ന് ഞാന്‍ ഉറപ്പുവരുത്തുന്നത് എന്തിനാണ്… അതാണ് ഞാന്‍ എടുത്തുകാണിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. കാരണം നമ്മള്‍ ജല്‍ ജീവന്‍ മിഷനു നല്‍കുമ്പോള്‍ അത് ഗ്രാന്റായാണു നല്‍കുന്നത്. പക്ഷേ അതൊരു സംസ്ഥാനത്തേക്കു പോകുമ്പോള്‍, അത് വാട്ടര്‍ വര്‍ക്കുകളും ടാങ്കുകളും പൈപ്പ് ലൈന്‍ കണക്ഷനുകളും നല്‍കുന്ന സംസ്ഥാനങ്ങള്‍ക്കു മൂലധനച്ചെലവായി പോകുന്നു…. അതുകൊണ്ടാണ് ബജറ്റില്‍, ഫലപ്രദമായ മൂലധനച്ചെലവിനെക്കുറിച്ച് ഈ പരാമര്‍ശവും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nirmala sitharaman union budget 2023 this is a golden opportunity for india we should really not miss the bus this time