ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനമായ സുഖോയ് 30 എം കെ ഐ ജെറ്റിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ യാത്ര നടത്തി. രാജസ്ഥാനിലെ ജോദ്‌പൂർ എയർബെയ്‌സിൽ നിന്നായിരുന്നു യാത്ര. റഷ്യൻ നിർമ്മിത യുദ്ധ വിമാനം ഇരട്ട എൻജിനുളളതാണ്. രണ്ട് സീറ്റ് കോക് പിറ്റാണ് ഈ വിമാനത്തിലുളളത്.

സൈനികരുടെ കഠിനമായ പരിശീലനവും സാഹചര്യങ്ങളോട് ഏറ്റവും വേഗത്തിൽ പ്രതികരിക്കാനുളള സന്നദ്ധതയും ജാഗ്രതയും ഈ അനുഭവത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു. അതിൽ അഭിമാനിക്കുന്നു. എന്ന് പ്രതിരോധ മന്ത്രി പറഞ്ഞുവെന്ന് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുടെ ആദ്യത്തെ പൂർണ്ണ സമയ വനിതാ പ്രതിരോധ മന്ത്രി ജി സ്യൂട്ട് ധരിച്ച് പൈലറ്റിന് പിന്നിലിരുന്നായിരുന്നു യുദ്ധ വിമാനത്തിൽ യാത്ര ചെയ്തത്. മുപ്പത് മിനിട്ട് നേരമായിരന്നു യാത്രയുടെ ദൈർഘ്യം.

മുൻ പ്രസിഡന്ര് പ്രതിഭാ പാട്ടീലാണ് സുഖോയ് 30 എം കെ ഐ യിൽ യാത്ര ചെയ്ത രാജ്യത്തെ പ്രഥമവനിത.   പ്രതിഭാ പാട്ടീലിന് എഴുപത്തിനാല് വയസ്സുളളപ്പോഴാണ് യുദ്ധ വിമാനത്തിൽ യാത്ര ചെയ്തത്. 2009 ലായിരുന്നു  പ്രതിഭാ പാട്ടീലിൻെറ യാത്ര.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ