ന്യൂഡൽഹി: ഇന്ത്യൻ ചൈന അതിർത്തി സന്ദർശനത്തിനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ചൈനീസ്​ സൈനികരെയും അഭിവാദ്യം ചെയ്തു. അതിർത്തി പ്രദേശമായ നാഥു ലാ ഏരിയ സന്ദർശനത്തിനിടെയാണ്​ അതിർത്തിക്കപ്പുറം നിൽക്കുന്ന ചൈനയുടെ ​ഐടിബിപി സൈനികരെ അഭിവാദ്യം ചെയ്​ത്​ നമസ്​തേ പറഞ്ഞത്​. കൈകൾ വീശി ചിരിച്ചുകൊണ്ട്​ ​അവർ ചൈനീസ്​ സൈനികരുടെ ക്യാമറയ്ക്കും പോസ്​ ചെയ്​തു. പീപ്പിൾസ്​ ലിബറേഷൻ ആർമി സൈന്യം മന്ത്രിയെ തിരിച്ച്​ അഭിവാദ്യം ചെയ്യാനും മറന്നില്ല.

ചൈനീസ് പട്ടാളക്കാര്‍ നിര്‍മലയെ പരിചയപ്പെടുന്നതും മന്ത്രി അവരോട് നമസ്‌തേ പറയുന്നതും വിഡിയോയില്‍ കാണാം. തുടര്‍ന്ന് നമസ്‌തേയുടെ അര്‍ഥം അറിയാമോ എന്നും നമസ്‌തേക്കു തത്തുല്യമായ ചൈനീസ് പദം ഏതാണെന്നും മന്ത്രി സൈനികരോട് ചോദിക്കുന്നതു കാണാം. ചൈനീസ് സൈനികര്‍ നിര്‍മലയോടു തിരിച്ച് നമസ്‌തേ പറയുന്നുമുണ്ട്.

അതിര്‍ത്തിയില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രതിരോധമന്ത്രി ഇന്ത്യന്‍ സൈനികരുമായും സൈനിക ഉദ്യോഗസ്ഥരുമായും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളുമായും ആശയവിനിമയം നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook