/indian-express-malayalam/media/media_files/uploads/2023/06/Nirmala-Sitharaman.jpg)
നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ ജോ ബൈഡന്‍ പരാമര്‍ശിക്കണമെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വാക്കുകള്‍ക്കെതിരെ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.
ബരാക്ക് ഒബായുടെ ഭരണകാലത്ത് ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെങ്കിലും അമേരിക്ക ബോംബാക്രമണം നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര മന്ത്രിയുടെ വിമര്‍ശനം.
ഒബാമയുടെ പ്രസ്താവനയില്‍ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ വിമര്‍ശനം. അമേരിക്കയുമായി നല്ല ബന്ധം തുടരാനുള്ള ആഗ്രഹത്തെക്കുറിച്ചും നിര്‍മല സീതാരാമന്‍ എടുത്ത് പറഞ്ഞു. ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ അമേരിക്ക 26,000-ത്തിലധികം ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചു.
"സബ്കാ സാത്ത്, സബ്കാ വികാസ്" (എല്ലാവർക്കും ഒരുമിച്ച്, എല്ലാവർക്കും വികസനം) എന്ന തത്വത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പ്രതിരോധിച്ച സിതാരാമന്‍, ആരോപണങ്ങളെ പൂര്‍ണമായും തള്ളുകയും ചെയ്തു.
ബിജെപിയേയും നരേന്ദ്ര മോദിയേയും തിരഞ്ഞെടുപ്പില്‍ നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ആരോപണങ്ങള്‍ ഉയര്‍ത്തുന്നതും നിര്‍മല സീതാരാമന്‍ പറഞ്ഞു.
സിഎന്‍എന്നിലെ ക്രിസ്റ്റ്യന്‍ അമന്‍പൂരിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഒബാമയുടെ പരാമര്‍ശം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പ്രധാനമന്ത്രി മോദി എന്നിവരുമായുള്ള കൂടിക്കാഴ്ചകളില്‍ ബൈഡന്‍ എന്തൊക്കെ സംസാരിക്കണമെന്നത് സംബന്ധിച്ചായിരുന്നു ഒബാമ അഭിപ്രായം പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.