Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി ഉയർത്തി കേന്ദ്രം

Nirmala Sitharaman Press Conference: 20 ലക്ഷം കോടി പാക്കേജിന്റെ അഞ്ചാം ഘട്ടമാണിത്

Nirmala Sitharaman Press Conference: ആത്മനിർഭർ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ട പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി നിർമല സീതാരാമൻ. 20 ലക്ഷം കോടി പാക്കേജിന്റെ അഞ്ചാം ഘട്ടമാണിത്. കേന്ദ്ര സർക്കാർ ഇതുവരെ നടപ്പിലാക്കിയ കാര്യങ്ങൾ എടുത്തുപറഞ്ഞാണ് ധനമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. രാജ്യം പ്രത്യേക സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധികളെ അവസരങ്ങളാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഇതുവരെ നടപ്പിലാക്കിയ കാര്യങ്ങൾ ധനമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. സ്വയം പര്യാപ്‌തതയുള്ള ഇന്ത്യയെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയതെന്നും നിർമല പറഞ്ഞു.

കർഷകർക്ക് നേരിട്ട് പണമെത്തിച്ചു

കർഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടു പണമെത്തിച്ചതായി ധനമന്ത്രി. 8.19 കോടി കർഷകർക്കായി 16,394 കോടി രൂപ ധനസഹായം നൽകിയെന്ന് ധനമന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 85 ശതമാനം ചെലവും കേന്ദ്രമാണ് വഹിച്ചത്. 15 ശതമാനമാണ് സംസ്ഥാനങ്ങൾ വഹിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ചു നൽകിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. ഏകദേശം 2.2 കോടി കെട്ടിട തൊഴിലാളികൾക്ക്  3,950 കോടിയുടെ ധനസഹായം നൽകിയെന്നും ധനമന്ത്രി.

തൊഴിലുറപ്പ് പദ്ധതിക്ക് അധിക വിഹിതം

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ അധിക വിഹിതം അനുവദിച്ചതായി ധനമന്ത്രി. നേരത്തെ 61,000 കോടി രൂപ അനുവദിച്ചിരുന്നു.

വിദ്യാഭ്യാസ സമ്പ്രദായത്തിനു കൂടുതൽ കരുതൽ

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓൺലെെൻ വിദ്യാഭ്യാസ രീതിക്ക് കൂടുതൽ പ്രധാന്യം നൽകാൻ കേന്ദ്ര സർക്കാർ. ഓൺലെെൻ ആയി പാഠ്യരീതി പരിഷ്‌കരിക്കാൻ തീരുമാനം. ഓൺലെെൻ വിദ്യാഭ്യാസത്തിനായി 12 ചാനലുകൾ അനുവദിക്കും. ഗ്രാമ മേഖലകളിലും ഇത് ഗുണം ചെയ്യും. വിദ്യാഭ്യാസത്തിനു ഇ-കണ്ടന്റുകൾ. കാഴ്‌ച-കേൾവി പ്രശ്‌നമുള്ളവർക്ക് പ്രത്യേക ഇ-കണ്ടന്റുകൾ.

Read Also: മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം

ആരോഗ്യമേഖലയ്‌ക്ക് കൂടുതൽ വിഹിതം

പൊതു ആരോഗ്യമേഖലയ്‌ക്ക് കൂടുതൽ വിഹിതം. ബ്ലോക് ലെവലിൽ പബ്ലിക് ഹെൽത്ത് ലാബുകൾ സ്ഥാപിക്കും. പൊതുജനാരോഗ്യ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തും. എല്ലാ ജില്ലകളിലും പകർച്ചവ്യാധി ചികിത്സയ്‌ക്കായി പ്രത്യേക സജ്ജീകരണം തയ്യാറാക്കും.

സാങ്കേതിക പിഴവുകൾ കുറ്റകരമല്ല

കമ്പനികൾക്കുണ്ടാകുന്ന സാങ്കേതിക പിഴവുകൾ കുറ്റകരമല്ലാതെ ആക്കും. ഇതിനായി ഓർഡിനൻസ് ഇറക്കും. കമ്പനി നിയമത്തിലെ ക്രിമിനല്‍ വ്യവസ്ഥകള്‍ ഒഴിവാക്കല്‍ പദ്ധതിയുണ്ടാകും. വ്യാവസായ, വാണിജ്യ സംരംഭങ്ങള്‍ക്കുള്ള തടസങ്ങള്‍ ഒഴിവാക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദ്ധതികള്‍.

കോവിഡുമായി ബന്ധപ്പെട്ട കട ബാധ്യതയിൽ പെടുന്ന സ്ഥാപനങ്ങളെ ബാധ്യതാ നിവാരണ പാപ്പരത്ത നിയമപ്രകാരമുള്ള തിരിച്ചടവ് മുടക്കുന്ന സ്ഥാപനങ്ങളായി കണക്കാക്കില്ല. ഈ വർഷം പുതുതായി ബാധ്യതാ നിവാരണ നടപടികളെടുക്കില്ല. ചെറുകിട ഇടത്തരം സൂക്ഷ്‌മ സംരംഭങ്ങൾക്ക് മാറ്റം ബാധകമാണ്. എല്ലാ മേഖലകളും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കും.

കടമെടുപ്പ് പരിധി ഉയർത്തി

സംസ്ഥാനങ്ങൾക്ക് അവയുടെ സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്‌ഡിപി) അഞ്ച് ശതമാനം വരെ നടപ്പ് സാമ്പത്തിക വർഷം കടമെടുക്കാം. നേരത്തേ ഇത് മൂന്ന് ശതമാനമായിരുന്നു. പ്രത്യേക പരിഷ്‌കരണങ്ങളുമായി ബന്ധിപ്പിച്ചാവണം സംസ്ഥാനങ്ങൾ കടമെടുക്കുന്ന തുക ഉപയോഗിക്കേണ്ടത്. തുകയുടെ അഞ്ചിൽ മൂന്ന് ഭാഗം വരെ സംസ്ഥാനങ്ങൾക്ക് അവർ തീരുമാനിക്കുന്ന പ്രകാരം വിനിയോഗിക്കാം. തുടർന്നുള്ള തുകയിൽ പത്തിൽ മൂന്ന് ഭാഗം നാല് ഘട്ടങ്ങളായി നൽകി. അവസാനത്തെ പത്തിലൊന്ന് ഭാഗം സംസ്ഥാനങ്ങൾ കേന്ദ്രം നിർദേശിക്കുന്ന മൂന്ന് ലക്ഷ്യങ്ങളെങ്കിലും പൂർത്തിയാക്കിയാൽ നൽകും.

നാലാം ഘട്ട പ്രഖ്യാപനങ്ങൾ എന്തെല്ലാം

ആറു വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 12 വിമാനത്താവളങ്ങളിൽ 13,000 കോടിയുടെ സ്വകാര്യ നിക്ഷേപം നടത്തും. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും. കൂടുതൽ മേഖലകളിലക്ക് സർവീസ് നടത്തുമെന്നും നാലാം ഘട്ട പ്രഖ്യാപനത്തിൽ ധനമന്ത്രി പറഞ്ഞു. ഇന്നലെയായിരുന്നു നാലാം ഘട്ട പ്രഖ്യാപനം.

കൽക്കരി മേഖല സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നിലവിൽ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് കൽക്കരി ഖനനം. ഈ നിയന്ത്രണമാണ് സർക്കാർ എടുത്തുമാറ്റിയത്. ലേലത്തിലൂടെയാകും കൽക്കരി ഖനനത്തിന് ബ്ലോക്കുകൾ അനുവദിക്കുക. ആർക്കും ലേലത്തിൽ പങ്കെടുക്കാം. യോഗ്യതാ മാനദണ്ഡങ്ങളില്ല. മുൻ പരിചയം ആവശ്യമില്ല. 500 ഖനി ബ്ലോക്കുകളാണ് ഉടൻ ലേലത്തിൽ വയ്ക്കുക. വരുമാനം പങ്കിടുന്ന രീതിയിലായിരിക്കും സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കുക. കൽക്കരി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50,000 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nirmala sitharaman press conference live updates

Next Story
ഉംപുൻ ചുഴലിക്കാറ്റ്: ചൊവ്വാഴ്‌ചയോടെ ഇന്ത്യൻ തീരത്തേക്ക്, 200 കി.മി വേഗത കെെവരിക്കാൻ സാധ്യതweather, weather forecast today, weather today, today weather, cyclone amphan, cyclone amphan latest news,cyclone amphan today update, cyclone amphan rains, cyclone amphan oisha, cyclone amphan west bengal, cyclone amphan kolkata, cyclone amphan tamil nadu, cyclone amphan andhra pradesh, cyclone amphan rains, cyclone amphan weather, cyclone amphan latest news, cyclone amphan odisha, odisha rains
The moderation of comments is automated and not cleared manually by malayalam.indianexpress.com