scorecardresearch

FM Nirmala Sitharaman Press Conference Highlights : ഒറ്റ കൂലി സംവിധാനം നടപ്പാക്കും; അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ

FM Nirmala Sitharaman Press Conference Highlights: അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. 5കിലോ ധാന്യവും (അരി അല്ലെങ്കിൽ ഗോതമ്പ്) ഒരു കിലോ പരിപ്പും നൽകും

FM Nirmala Sitharaman Press Conference Highlights: അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. 5കിലോ ധാന്യവും (അരി അല്ലെങ്കിൽ ഗോതമ്പ്) ഒരു കിലോ പരിപ്പും നൽകും

author-image
WebDesk
New Update
nirmala sitharaman

FM Nirmala Sitharaman Press Conference Highlights: ന്യൂഡൽഹി: രാജ്യമൊട്ടാകെ ഒറ്റ കൂലി സംവിധാനം നടപ്പിലാക്കുമെന്നു ധനമന്ത്രി നിർമ്മല സീതാരാമൻ. എല്ലാവർക്കും മിനിമം കൂലി ഉറപ്പാക്കാൻ നിയമഭേദഗതി വരുത്തും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനം എന്ന സങ്കൽപം പൂർത്തീകരിക്കും. തൊഴിലാളികൾക്ക് വാർഷിക ആരോഗ്യപരിശോധന ഉറപ്പാക്കും. ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി.

Advertisment

Read Also: രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാം; മാറ്റത്തിനൊരുങ്ങി പൊതു വിതരണ സംവിധാനം: വിശദാംശങ്ങൾ അറിയാം

ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയും  ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഒരു റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാമെന്നതാണ് പദ്ധതിയുടെ ഗുണം. ഇതിലൂടെ അതിഥി തൊഴിലാളികൾക്ക് സ്വന്തം റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാമെന്ന് ധനമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. 5കിലോ ധാന്യവും (അരി അല്ലെങ്കിൽ ഗോതമ്പ്) ഒരു കിലോ പരിപ്പും നൽകും. ഇതിനുളള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും. 8 കോടി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുണം കിട്ടും. സംസ്ഥാനങ്ങൾക്കാണ് നടത്തിപ്പ് ചുമതലയെന്നും ധനമന്ത്രി വ്യക്തമാക്കി.

Advertisment

FM Nirmala Sitharaman Press Conference Live Updates

Live Blog














Highlights

    17:23 (IST)14 May 2020

    തൊഴിൽ മേഖലയിൽ ലിംഗ നീതി ഉറപ്പാക്കും

    തൊഴിൽ മേഖലയിൽ ലിംഗ നീതി ഉറപ്പാക്കുമെന്ന് ധനമന്ത്രി. സമസ്ത തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് പ്രവർത്തനാവകാശം

    17:22 (IST)14 May 2020

    ഇടത്തരക്കാർക്കായി ഭവന വായ്പാ പദ്ധതി

    ഇടത്തരക്കാർക്കായി ഭവന വായ്പാ പദ്ധതി. 6 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയ്ക്ക് വരുമാനം ഉളളവർക്കാണ് പ്രയോജനം. 70,000 കോടിയുടെ നിക്ഷേപം ഈ മേഖലയിൽ ഉണ്ടാകും.

    17:20 (IST)14 May 2020

    വനവൽക്കരണത്തിന് 6,000 കോടി

    ആദിവാസികൾക്കും ഗിരിവർഗക്കാർക്കും തൊഴിലവസരം കൂട്ടാൻ പദ്ധതി. സംസ്ഥാന സർക്കാരുകൾക്ക് 6,000 കോടി രൂപ നൽകും. ഗ്രാമീണ മേഖലകളിലും പട്ടണങ്ങളോട് ചേർന്ന സ്ഥലങ്ങളിലും ഉപയോഗിക്കാം.

    17:20 (IST)14 May 2020

    ഭവനവായ്പ സബ്സിഡി ഒരു വർഷം കൂടി നീട്ടി

    6-18 ലക്ഷം വാർഷിക വരുമാനമുളളവർക്കുളള ഭവനവായ്പ സബ്സിഡി ഒരു വർഷം കൂടി നീട്ടി. 2020-21 സാമ്പത്തിക വർഷം 2.5 ലക്ഷം കുടുംബങ്ങൾക്ക് നേട്ടമുണ്ടാകും. ഭവന നിർമ്മാണ മേഖലയിൽ 70,000 കോടിയുടെ നിക്ഷേപം വരുമെന്നും ധനമന്ത്രി

    17:16 (IST)14 May 2020

    കർഷകർക്ക് നബാഡ് വഴി 30,000 കോടി വായ്പ

    ചെറുകിട, നാമമാത്ര കർഷകർക്ക് വായ്പ നൽകാൻ 30,000 കോടി കൂടി നൽകും. സഹകരണ മേഖല വഴിയാണ് അധിക തുക വായ്പ നൽകുന്നത്. 3 കോടി കർഷകർക്ക് നേട്ടം ലഭിക്കും. വിളവെടുപ്പ് കഴിഞ്ഞവർക്കും മേയ്/ജൂൺ മാസങ്ങളിൽ വിളവിറക്കിയവർക്കും അർഹത.

    17:05 (IST)14 May 2020

    മുദ്ര വായ്പകളിൽ സബ്സിഡി

    മുദ്ര ശിശു വായ്പകളിൽ രണ്ടു ശതമാനം പലിശ സബ്സിഡി. മുദ്ര വായ്പകൾക്ക് 1,500 കോടി രൂപയുടെ പലിശ ഇളവ് നൽകും. ഇളവ് ഒരു വർഷത്തേക്ക്. കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് പ്രയോജനം ലഭിക്കും.

    16:59 (IST)14 May 2020

    വഴിയോര കച്ചവടക്കാർക്ക് സഹായം

    വഴിയോര കച്ചവടക്കാർക്ക് പ്രത്യേക വായ്പാ പദ്ധതി ഒരു മാസത്തിനകം. 5000 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുക. വഴിയോര കച്ചവടക്കാർക്ക് 10,000 രൂപ വരെ വായ്പ നൽകും. 50 ലക്ഷം വഴിയോര കച്ചവടക്കാർക്ക് പ്രയോജനം ലഭിക്കും

    16:54 (IST)14 May 2020

    അതിഥി തൊഴിലാളികൾക്ക് ന്യായമായ നിരക്കിൽ താമസ സൗകര്യം

    അതിഥി തൊഴിലാളികൾക്ക് ന്യായമായ നിരക്കിൽ താമസ സൗകര്യം ഒരുക്കും. പിഎം ആവാസ് യോജന വഴിയാണ് പദ്ധതി നടപ്പിലാക്കുക. നഗരങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യമൊരുക്കും. സർക്കാർ നടത്തുന്ന ഭവന നിർമ്മാണ പദ്ധതികൾ ഇതിനായി പരിവർത്തനപ്പെടുത്തും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കും.

    16:51 (IST)14 May 2020

    ഒരു രാജ്യം, ഒരു റേഷൻ കാർഡ്

    ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി 2021 മാർച്ചിനകം സമ്പൂർണമാകും. ഒരു റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം. അതിഥി തൊഴിലാളികൾക്ക് സ്വന്തം റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം.

    16:48 (IST)14 May 2020

    വൺ നേഷൻ വൺ റേഷൻ: റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം

    രാജ്യത്ത് എവിടെയും ഒരേ റേഷന് കാര്ഡ് ഉപയോഗിക്കാന് കഴിയുമെന്ന് ധനമന്ത്രി നിര്മല സീതാരാമൻ. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി 2021 മാർച്ചിനകം സമ്പൂർണമാകും.

    16:45 (IST)14 May 2020

    അതിഥി തൊഴിലാളികൾക്ക് സഹായം

    അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ. 5കിലോ ധാന്യവും (അരി അല്ലെങ്കിൽ ഗോതമ്പ്) ഒരു കിലോ പരിപ്പും നൽകും. ഇതിനുളള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും. 8 കോടി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുണം കിട്ടും. സംസ്ഥാനങ്ങൾക്കാണ് നടത്തിപ്പ് ചുമതല

    16:39 (IST)14 May 2020

    പത്തിലധികം തൊഴിലാളികളുളള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ

    പത്തിലധികം തൊഴിലാളികളുളള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ ബാധകമാകും. അപകടകരമായ ജോലികളിൽ ഏർപ്പെടുന്ന എല്ലാവർക്കും ഇഎസ്ഐ പരിരക്ഷ. അസംഘടിത തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമ ഫണ്ട് നടപ്പാക്കും.

    16:37 (IST)14 May 2020

    ഒരു ഇന്ത്യ, ഒരു കൂലി നടപ്പാക്കും

    എല്ലാവർക്കും മിനിമം കൂലി ഉറപ്പാക്കാൻ നിയമഭേദഗതി വരും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനം എന്ന സങ്കൽപം പൂർത്തീകരിക്കും. തൊഴിലാളികൾക്ക് വാർഷിക ആരോഗ്യപരിശോധന ഉറപ്പാക്കും. ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കും.

    16:34 (IST)14 May 2020

    കർഷകർക്ക് സഹായം

    കാർഷിക വായ്പയ്ക്കുളള അധിക പലിശ സബ്സിഡി മേയ് 31വരെ നീട്ടി. കർഷകർക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലും കൂടുതൽ പണം ഉറപ്പാക്കും. കിസാൻ ക്രെഡിറ്റ് കാർഡുടമകൾക്കായി 2 മാസത്തിൽ 25,000 കോടി നൽകി

    16:31 (IST)14 May 2020

    4.62 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു

    അതിഥി തൊഴിലാളികൾക്ക് 10,000 കോടി രൂപ വേതനം നൽകി. തിരിച്ചെത്തിയ തൊഴിലാളികൾക്ക് അവിടെത്തന്നെ ജോലി നൽകണം. തിരിച്ചെത്തുന്നവരെ തൊഴിലുറപ്പ് പദ്ധതിയിൽ എൻറോൾ ചെയ്യിക്കണം. കഴിഞ്ഞ വർഷത്തെക്കാൾ 50 ശതമാനം കൂടുതലാളുകൾ എൻറോൾ ചെയ്തു.

    16:25 (IST)14 May 2020

    അതിഥി തൊഴിലാളികൾക്ക് 11,000 കോടി നൽകി

    അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ 11,000 കോടി അനുവദിച്ചു. വീടില്ലാത്ത തൊഴിലാളികൾക്ക് അഭയകേന്ദ്രം ഒരുക്കാനാണ് തുക നൽകിയത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കാണ് പണം നൽകിയത്. നഗരങ്ങളിലെ ക്യാംപുകളിലുളള അതിഥി തൊഴിലാളികൾക്ക് മൂന്നുനേരം ഭക്ഷണം നൽകി.

    16:22 (IST)14 May 2020

    രണ്ടാംഘട്ട പ്രഖ്യാപനത്തിൽ 9 നടപടികൾ

    സ്വയംപര്യാപ്ത ഭാരതം പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ 9 നടപടികളെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വഴിയോര കച്ചവടക്കാർക്കായി രണ്ട് പദ്ധതി. അതിഥി തൊഴിലാളികൾക്കായി മൂന്ന് പദ്ധതി.തെരുവ് കച്ചവടക്കാർക്കും ചെറുകിട കർഷകർക്കുവേണ്ടിയുളള പദ്ധതികളുമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

    16:21 (IST)14 May 2020

    സ്വയംപര്യാപ്ത ഭാരതം പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനം

    16:16 (IST)14 May 2020

    കർഷകർക്ക് വായ്പാ സഹായം നൽകി

    മൂന്നു കോടി കർഷകർക്ക് പലിശ കുറഞ്ഞ വായ്പ നൽകിയെന്ന് ധനമന്ത്രി. 4.22 ലക്ഷം കോടി രൂപയുടെ വായ്ക കർഷകർക്ക് വിതരണം ചെയ്തു. തിരിച്ചടവിന് മൂന്നു മാസം മൊറട്ടോറിയം നൽകി.

    16:11 (IST)14 May 2020

    നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം തുടങ്ങി

    ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം തുടങ്ങി

    15:45 (IST)14 May 2020

    ധനമന്ത്രി എന്തൊക്കെയായിരിക്കും ഇന്നു പ്രഖ്യാപിക്കുക?

    പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി സാമ്പത്തിക പാക്കേജിലെ ബാക്കിയുളള ഫണ്ടുകളുടെ വിനിയോഗത്തെക്കുറിച്ചായിരിക്കും ധനമന്ത്രി ഇന്നു വാർത്താസമ്മേളനത്തിൽ പറയുക.

    publive-image

    15:38 (IST)14 May 2020

    വരുമാന നികുതിദായകര്‍ക്ക് 18,000 കോടി രൂപയുടെ ആനുകൂല്യം; ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് വിശദാംശങ്ങള്‍

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു. 15 നടപടികളാണ് മന്ത്രി പ്രഖ്യാപിച്ചത്. വരുമാന നികുതി അടയ്ക്കുന്നവര്‍ക്ക് 18,000 കോടി തിരിച്ചുനല്‍കുമെന്നും ഇത് 14 ലക്ഷം നികുതിദായകര്‍ക്ക് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. . Read More

    15:31 (IST)14 May 2020

    ധനമന്ത്രിയുടെ വാർത്താസമ്മേളനം ഡിഡി ന്യൂസിലും ഡിഡി നാഷണലിലും

    ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം ഡിഡി ന്യൂസിലും ഡിഡി നാഷണലിലും ലൈവായി സംപ്രേഷണം ചെയ്യും. ധനകാര്യ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ ചാനലുകളിലും, ട്വിറ്റർ, ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിവയും ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

    15:28 (IST)14 May 2020

    ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം വൈകീട്ട് നാലിന്

    ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം ഇന്നു വൈകീട്ട് നാലിന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.

    പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ വിശദീകരിച്ചത്. കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ലോക്ക്ഡൗണിലായ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മന്ത്രി ഒരുപിടി നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായ രംഗത്ത് ചെറുകിട കമ്പനികള്‍ അടക്കമുള്ളവയ്ക്ക്‌ ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപ വായ്പയായി നല്‍കും. കോവിഡ്-19 മൂലം പ്രവര്‍ത്തനവും വരുമാനവും നിലച്ച കമ്പനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള നടപടിയാണ് മന്ത്രി പ്രഖ്യാപിച്ചത്.

    15 നടപടികളാണ് മന്ത്രി പ്രഖ്യാപിച്ചത്. വരുമാന നികുതി അടയ്ക്കുന്നവര്‍ക്ക് 18,000 കോടി തിരിച്ചുനല്‍കുമെന്നും ഇത് 14 ലക്ഷം നികുതിദായകര്‍ക്ക് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. വരുമാന നികുതി രേഖകള്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടുകയും ചെയ്തു. നവംബര്‍ 30 വരെയാണ് നീട്ടിയത്. കൂടാതെ, വിവാദ് സെ വിശ്വാസ് പദ്ധതി പ്രകാരം തുക അടയ്‌ക്കേണ്ട തിയതി ഡിസംബര്‍ 31 വരെ നീട്ടി.

    Lockdown Nirmala Sitharaman

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: