കോവിഡ് വ്യാപനം രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ തിരിച്ചുവരവിനുള്ള ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഉപഭോക്തൃ ആവശ്യം വർധിപ്പിക്കുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച സർക്കാർ ജീവനക്കാർക്കായി എൽടിസി ക്യാഷ് വൗച്ചർ സ്കീമും 10,000 രൂപ ഉത്സവബത്തയും പ്രഖ്യാപിച്ചു.
Also Read: രാജ്യത്തെ നയിക്കാൻ മോദിയെ പോലുള്ളവർ വേണം; നടി ഖുശ്ബു ബിജെപിയിൽ
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചില ചെലവുകൾ മുൻകൂട്ടി ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ സാമ്പത്തിക വിവേകപൂർണ്ണമായ രീതിയിൽ ഉപഭോക്തൃ ആവശ്യം വർധിപ്പിക്കുന്നതിനാണ് പുതിയ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
The LTC Cash Voucher Scheme is the first part of the Modi Govt's plan to spur consumer demand. (1/2) pic.twitter.com/V2V5UA7Jdl
— NSitharamanOffice (@nsitharamanoffc) October 12, 2020
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി കാഷ് വൗച്ചര്‍ സ്കീം അവതരിപ്പിക്കുന്നതിന് 5,675 കോടിയാണ് നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തുക.
Also Read: മുംബൈയില്‍ വൈദ്യുതി ബന്ധം ഭാഗികമായി പുനസ്ഥാപിച്ചു; ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു
എൽടിസി ക്യാഷ് വൗച്ചർ സ്കീമിന് കീഴിൽ, സർക്കാർ ജീവനക്കാർക്ക് ലീവ് എൻകാഷ്മെന്റും 12 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ ജിഎസ്ടി ആകർഷിക്കുന്ന ഇനങ്ങൾ വാങ്ങുന്നതിന് മൂന്ന് മടങ്ങ് ടിക്കറ്റ് നിരക്കും സ്വീകരിക്കാം. അതേസമയം ഡിജിറ്റൽ ഇടപാടുകൾ മാത്രമേ അനുവദിക്കു.
മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്. ഇതില്‍ 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും.