വി​ശാ​ഖ​പ​ട്ട​ണം: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നിർമ്മിച്ചെടുത്ത അന്തർവാഹിനി നശീകരണ യുദ്ധക്കപ്പൽ നീറ്റിലിറക്കി. കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമനാണ് യുദ്ധക്കപ്പൽ കമ്മിഷൻ ചെയ്തത്. ഇതോടെ ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിച്ചതായി മന്ത്രി പറഞ്ഞു.

ഐ​എ​ൻ​എ​സ് കി​ൽ​താ​ൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേ​യ്ക്ക് ഇ​ൻ ഇ​ന്ത്യ പ്രചാരണത്തിന്റെ വിജയമാണെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു. ശിവലിക് ക്ലാസ്, കൊൽക്കത്ത ക്ലാസ് എന്നിവയ്ക്ക് ശേഷം ഇന്ത്യ വികസിപ്പിക്കുന്ന പോർക്കപ്പലാണ് കിൽത്താൻ. കാർബണും ഫൈബറും ഉപയോഗിച്ചാണ് യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.

നാ​വി​ക സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ, ഫ്ലാ​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ് ഇ​ൻ ചീ​ഫ് ഓ​ഫ് ഈ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് എ​ച്ച്.​എ​സ്. ബി​ഷ്ത് തു​ട​ങ്ങി​യ​വ​ർ നേ​വ​ൽ ഡോ​ക് യാർഡിൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ