ന്യൂഡൽഹി: എല്ലാ ദിവസവും ഉന്നത സൈനിക മേധാവികളുമായി കൂടിക്കാഴ്ച നിർബന്ധമാക്കി നിർമ്മല സീതാരാമൻ. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഈ തീരുമാനത്തിന് പിന്നിൽ.

കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ മേധാവികൾക്ക് പുറമേ പ്രതിരോധ വകുപ്പ് സെക്രട്ടറിയുമായും കേന്ദ്രമന്ത്രി എല്ലാ ദിവസവും കൂടിക്കാഴ്ച നടത്തും. ഇതിന് പുറമേ പ്രതിരോധ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ മാസം തോറും നടക്കാറുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇനി മുതൽ മാസത്തിൽ രണ്ട് തവണ വീതം നടത്താനും തീരുമാനമുണ്ട്.

സൈന്യത്തിന് ആവശ്യമായ എല്ലാ വസ്തുക്കളുടെയും വാങ്ങലും വിതരണവും വേഗത്തിലാക്കാനും കൂടുതൽ സുതാര്യമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അടിയന്തിര യുദ്ധസാഹചര്യം ഉണ്ടായാൽ നേരിടാനാവശ്യമായ വെടിക്കോപ്പുകൾ രാജ്യത്തില്ലെന്ന സിഎജി റിപ്പോർട്ടിനെ കേന്ദ്രമന്ത്രി തള്ളിക്കളഞ്ഞു. 40 ദിവസത്തേക്ക് ആവശ്യമായ വെടിക്കോപ്പുകൾ രാജ്യത്ത് സൂക്ഷിച്ച് വയ്ക്കണമെന്നാണ് ചട്ടം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ