ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിക്ക് ശേഷം പാര്‍ലമെന്റിൽ ബജറ്റ് അവതരിപ്പിക്കാന്‍ മറ്റൊരു വനിത എത്തുന്നു. നേരത്തെ ഇന്ദിരയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത എന്ന നേട്ടം സ്വന്തമാക്കിയ നിര്‍മ്മല സീതാരാമന്‍ തന്നെ. ഇന്ദിരാ ഗാന്ധിക്കു ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിയെന്ന നേട്ടമാണ് നിർമ്മല സീതാരാമൻ സ്വന്തമാക്കിയത്. നേരത്തെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ധനകാര്യ വകുപ്പ് കൂടി ഇന്ദിരാ ഗാന്ധി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. 1970 – 1971 കാലഘട്ടത്തിലാണ് ധനകാര്യ വകുപ്പ് ഇന്ദിരാ ഗാന്ധി കെെകാര്യം ചെയ്തത്.
Read More: ശബരിമല യുവതീപ്രവേശനം; ഓര്‍ഡിനന്‍സിനെ കുറിച്ച് വ്യക്തത നല്‍കാതെ മുരളീധരന്‍
ഇതിന് മുൻപ് നിർമ്മല സീതാരാമൻ കെെകാര്യം ചെയ്തിരുന്നത് പ്രതിരോധ വകുപ്പാണ്. അവിടെയും ഇന്ദിരയ്ക്ക് ശേഷം നിർമ്മല തന്നെ!. പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ദിരാ ഗാന്ധി പ്രതിരോധ വകുപ്പ് കെെകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് പ്രതിരോധ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. മനോഹർ പരീക്കറിന് ശേഷമാണ് നിർമ്മല സീതാരാമൻ കഴിഞ്ഞ തവണ പ്രതിരോധ വകുപ്പ് ഏറ്റെടുത്തത്. ഇന്ദിരയ്ക്ക് ശേഷം ഈ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതലയുള്ള സൂപ്പർ ലേഡിയായിരിക്കുകയാണ് നിർമ്മല സീതാരാമൻ.

അരുൺ ജെയ്റ്റ്ലി ആയിരുന്നു ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ധനമന്ത്രി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇത്തവണ തന്നെ മാറ്റിനിർത്തണമെന്ന് അരുൺ ജെയ്റ്റ്ലി മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നിർമ്മല സീതാരാമന് നറുക്കുവീണത്.
മന്ത്രിമാരുടെ വകുപ്പുകൾ
നരേന്ദ്ര മോദി (പ്രധാനമന്ത്രി)- പേഴ്സണൽ മന്ത്രാലയം, അറ്റോമിക് എനർജി, ഡിപ്പാർട്മെന്റ് ഓഫ് സ്പെയ്സ്, നയപരമായ തീരുമാനം എടുക്കാനുളള അവകാശ
1. രാജ്നാഥ് സിങ്-പ്രതിരോധം
2. അമിത് ഷാ- ആഭ്യന്തരം
3. നിതിൻ ഗഡ്കരി- ഗതാഗതം
4. ഡി.വി.സദാനന്ദ ഗൗഡ-രാസവള വകുപ്പ്
5. നിർമ്മല സീതാരാമൻ- ധനകാര്യം
6. റാംവിലാസ് പസ്വാൻ- ഭക്ഷ്യ പൊതുവിതരണം
7. നരേന്ദ്ര സിങ് തോമർ- കൃഷി, ഗ്രാമീണ വികസനം, പഞ്ചായത്ത്‌രാജ്
8. രവിശങ്കർ പ്രസാദ്- നിയമം, ഐടി, ടെലികോം
9. ഹർസിമ്രത് കൗർ ബാദൽ- ഭക്ഷ്യ സംസ്കരണം
10. താവർ ചന്ദ് ഗെഹ്‌ലോട്ട്- സാമൂഹിക ക്ഷേമം
11. എസ്.ജയശങ്കർ- വിദേശകാര്യം
12. രമേശ് പൊക്രിയാൽ നിശാങ്ക്-മാനവവിഭവശേഷി
13. അർജുൻ മുണ്ട- ആദിവാസി ക്ഷേമം
14. സ്മൃതി ഇറാനി-വനിതാ ശിശുക്ഷേമം, ടെക്സ്റ്റയിൽസ്
15. ഹർഷ്‌വർധൻ- ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതികം
16. പ്രകാശ് ജാവേദ്കർ- പരിസ്ഥിതി, വനം, വാർത്താവിതരണം
17. പീയുഷ് ഗോയൽ-റെയിൽവേ, വാണിജ്യം
18. ധർമേന്ദ്ര പ്രധാൻ- പെട്രോളിയം, സ്റ്റീൽ
19. മുക്‌താർ അബ്ബാസ് നഖ്‌വി- ന്യൂനപക്ഷ ക്ഷേമം
20. പ്രഹ്ലാദ് ജോഷി- പാർലമെന്ററി കാര്യം, കൽക്കരി ഖനി
21. മഹേന്ദ്ര നാഥ് പാണ്ഡ്യ- നൈപുണ്യ വികസനം
22. അരവിന്ദ് ഗൺപത് സാവന്ത്- ഖന വ്യവസായം
23. ഗിരിരാജ് സിങ്- മൃഗ സംരക്ഷണം, ഫിഷറീസ്
24. ഗജേന്ദ്ര സിങ് ശെഖാവത്ത്- ജൽ ശക്തി
സ്വതന്ത്ര ചുമതലയുളള സഹമന്ത്രിമാരുടെ വകുപ്പുകൾ
1. സന്തോഷ് കുമാർ ഗാങ്‌വാർ- തൊഴിൽ വകുപ്പിന്റെ സ്വതന്ത്ര ചുമതല
2. റാവു ഇന്ദർജിത് സിങ്- സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, മിനിസ്ട്രി ഓഫ് പ്ലാനിങ്
3. ശ്രീപത് നായിക്- ആയുഷ് വകുപ്പ്, പ്രതിരോധമന്ത്രാലയം സഹമന്ത്രി
4. ജിതേന്ദ്ര സിങ്- പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല, വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് സ്വതന്ത്ര ചുമതല
5. കിരൺ റിജ്ജു- കായികം, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹമന്ത്രി
6. പ്രഹ്ലാദ് സിങ് പട്ടേൽ- സാംസ്കാരിക മന്ത്രാലയം, ടൂറിസം മന്ത്രാലയം
7. രാജ് കുമാർ സിങ്- ഊർജ മന്ത്രാലയം, നൈപുണ്യ വികസന മന്ത്രാലയം സഹമന്ത്രി
8. ഹർദീപ് സിങ് പുരി- നഗര വികസനം, വ്യോമയാന വകുപ്പ്, വാണിജ്യ മന്ത്രാലയം സഹമന്ത്രി
സഹമന്ത്രിമാരുടെ വകുപ്പുകൾ
1. മൻസുക് എൽ.മാണ്ഡവ്യ- ഷിപ്പിങ് മന്ത്രാലയം, രാസവളം സഹമന്ത്രി
2. ഫഹൻസിങ് കുലസ്തെ- സ്റ്റീൽ മന്ത്രാലയം സഹമന്ത്രി
3. അശ്വനി കുമാർ ചൗബേ- ആരോഗ്യമന്ത്രാലയം സഹമന്ത്രി
4. അർജുൻ റാം മേഘ്‌വാൾ- പാർലമെന്ററികാര്യ സഹമന്ത്രി
5. ജനറൽ വി.കെ.സിങ്- ഉപരിതല ഗതാഗത മന്ത്രാലയം സഹമന്ത്രി
6. കിഷൻ പാൽ- സാമൂഹിക ക്ഷേമ മന്ത്രാലയം സഹമന്ത്രി
7. ധാൻവെ റാവുസാഹിബ് ദാംറേ- ഭക്ഷ്യമന്ത്രാലയം സഹമന്ത്രി
8. ജി.കിഷൻ റെഡ്ഡി- ആഭ്യന്തര മന്ത്രാലയം സഹമന്ത്രി
9. പർഷോത്തം റുബാല- കൃഷി മന്ത്രാലയം സഹമന്ത്രി
10. രാംദാസ് അതവാലെ- സാമൂഹിക ക്ഷേമ മന്ത്രാലയം സഹമന്ത്രി
11. സാധ്വി നിരഞ്ജൻ ജ്യോതി- ഗ്രാമീണ മന്ത്രാലയം സഹമന്ത്രി
12. ബാബുൾ സുപ്രിയോ- പരിസ്ഥിതി മന്ത്രാലയം സഹമന്ത്രി
13. സഞ്ജീവ് കുമാർ ബാല്യാൻ- മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പ് സഹമന്ത്രി
14. ദോത്രേ സഞ്ജയ് ഷാംറാവു- മാനവശേഷി വികസനം, ടെലികോം, ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി
15. അനുരാഗ് സിങ് ഠാക്കൂർ- ധനകാര്യ സഹമന്ത്രി
16. അംഗടി സുരേഷ് ചന്നാബാസപ്പ- റെയിൽവേ സഹമന്ത്രി
17. നിത്യാനന്ദ റായ്- ആഭ്യന്തര മന്ത്രാലയം സഹമന്ത്രി
18. രത്തൻ ലാൽ കട്ടാരിയ- ജൽ ശക്തി മന്ത്രാലയം സഹമന്ത്രി
19. വി.മുരളീധരൻ- വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി
20. രേണുക സിങ് സരൂട്ട- ട്രൈബൽ മന്ത്രാലയം സഹമന്ത്രി
21. സോം പ്രകാശ്- വാണിജ്യ മന്ത്രാലയം സഹമന്ത്രി
22. രാമേശ്വർ ടെലി- ഭക്ഷ്യ സംസ്കരണ വകുപ്പ് സഹമന്ത്രി
23. പ്രതാപ് ചന്ദ്ര സാരംഗി- ചെറുകിട വ്യവസായം, മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രാലയം സഹമന്ത്രി
24. കൈലാഷ് ചൗധരി- കൃഷി മന്ത്രാലയം സഹമന്ത്രി
25. സുശ്രി ദേബശ്രീ ചൗധരി- വനിതാ ശിശുക്ഷേമ മന്ത്രാലയം സഹമന്ത്രി
രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോള്‍ മുന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കും. നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നല്‍കിയിരിക്കുന്നത്.
രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭ ഇന്നലെയാണ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 58 മന്ത്രിമാരാണ് സത്യപ്രതിഞ്ജ ചെയ്തത്. 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര സർക്കാരാണ് നരേന്ദ്ര മോദിയുടേത്. മന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ അമിത് ഷാ മൂന്നാമനായാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ അരുൺ ജെയ്റ്റ്‌ലി, സുഷ്മ സ്വരാജ്, മനേക ഗാന്ധി എന്നിവർ രണ്ടാം മന്ത്രിസഭയിലില്ല.