scorecardresearch
Latest News

ഡൽഹി കൂട്ട ബലാത്സംഗ കേസ് 2012: അന്ന് തൊട്ട് ഇന്നുവരെ നടന്നതെന്തൊക്കെ?

പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയിൽ നിന്നാണ് പ്രതികളെ വേഗത്തിൽ കണ്ടെത്താൻ പൊലീസിന് സാധിച്ചത്

ഡൽഹി കൂട്ട ബലാത്സംഗ കേസ് 2012: അന്ന് തൊട്ട് ഇന്നുവരെ നടന്നതെന്തൊക്കെ?
Mother of Nirbhaya at a thrid year memorial for the girl who was gangraped, tortured and murdered on this day in 2012 in a moving bus in New Delhi. Express Photo by Tashi Tobgyal New Delhi 161215

രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്ക് തൂക്കുകയർ. ഈ മാസം 22 ന് തിഹാർ ജയിലിൽ രാവിലെ ഏഴു മണിക്ക് നാലു പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കും. വിനയ് ശർമ, പവൻ ഗുപ്ത, മുകേഷ്, അക്ഷയ് കുമാർ സിങ് എന്നീ നാല് പേരുടെയും വധശിക്ഷ പരമോന്നത നീതിപീഠം നേരത്തെ ശരിവച്ചിരിക്കുന്നു.

Nirbhaya, Delhi Gang rape case, Delhi rape case 2012, Delhi Gang rape case 2012, nirbhaya case 2012, nirbhaya case verdict, nirbhaya case convicted

രാജ്യ തലസ്ഥാനത്ത് 23 കാരിയായ പെൺകുട്ടിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മൃതപ്രായയാക്കിയ കേസാണിത്. രണ്ട് ആഴ്ച മരണത്തോട് മല്ലടിച്ച് പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.

Read More: നിർഭയകേസ് : നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

ദ്വാരകയിൽ നിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്ത് നിന്ന പെൺകുട്ടിക്കും സുഹൃത്തിനും ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുട സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.

പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്. പിന്നീട് പെൺകുട്ടിയെയും സുഹൃത്തിനെയും ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. രാത്രി 11 മണിയോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് ഇവരെ സഫ്‌ദർജങ് ആശുപത്രിയിൽ എത്തിച്ചത്.  ഡിസംബർ 29 ന് സിംഗപ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. സുഹൃത്ത് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട നടന്ന സംഭവവികാസങ്ങളെ ഓർത്തെടുക്കേണ്ടതുണ്ട്. 

രാജ്യത്തിന്റെ നടുക്കമായി മാറിയ പെൺകുട്ടി

ആ പെൺകുട്ടി ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലായിരുന്നു. അവളുടെ മാതാപിതാക്കൾ പക്ഷെ ഉത്തർപ്രദേശിലെ ബാലിയ ജില്ല സ്വദേശികളാണ്. ഫിസിയോതെറാപ്പി പരിശീലന വിദ്യാർഥിയായിരുന്ന പെൺകുട്ടിയുടെ പഠനാവശ്യത്തിനായി അച്ഛൻ കുടുംബസ്വത്തായി കിട്ടിയ ഭൂമി വിറ്റിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത്, ഗോരഖ്‌പൂറിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു.

പ്രതിഷേധം

കാട്ടുതീ പോലെയാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായ വാർത്ത രാജ്യത്തിനകത്തും പുറത്തും പടർന്നത്. തുടർന്ന് തലസ്ഥാനത്ത് യാതൊരു പ്രേരണയുമില്ലാതെ ജനങ്ങൾ ഒഴുകിയെത്തി. റൈസിന കുന്നിലും ഇന്ത്യാ ഗേറ്റിലുമായി ഡിസംബർ 21 ന് പ്രതിഷേധ കൂട്ടായ്മ നടന്നു. പൊലീസിന്റെയും ഭരണാധികാരികളുടെയും കണക്കൂകൂട്ടലുകളെ അപ്പാടെ തകിടം മറിച്ച് ആയിരക്കണക്കിന് പേരാണ് ഇരു സ്ഥലത്തുമായി ഒത്തുചേർന്നത്.

Nirbhaya, Delhi Gang rape case, Delhi rape case 2012, Delhi Gang rape case 2012, nirbhaya case 2012, nirbhaya case verdict, nirbhaya case convicted

പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ ഇവിടം യുദ്ധസമാനമായ സാഹചര്യമായി. ജലപീരങ്കിയും ടിയർ ഗ്യാസുകളും പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ഉപയോഗിച്ചു.  മുൻ പട്ടാള മേധാവി വിജയ് കുമാന്റ സിങ്ങും സ്വാമി ബാബാ രാം ദേവും ഈ കൂട്ടത്തിലുണ്ടായിരുന്നു.

ഏഴ് മെട്രോ സ്റ്റേഷനുകൾ അടച്ചതിന് പുറമേ ഇന്ത്യ ഗേറ്റിലേക്കുള്ള വഴിയെല്ലാം തടസപെടുത്തിയായിരുന്നു അന്ന് പൊലീസ് പ്രതിഷേധക്കാരുടെ ഒഴുക്ക് തടയാൻ ശ്രമിച്ചത്. രാഷ്ട്രപതി ഭവന് മുന്നിൽ കർഫ്യൂ ഏർപ്പെടുത്തിയതിന് പിന്നാലെ നിരോധനാജ്ഞയും പുറപ്പെടുവിച്ചു.

ജനങ്ങളിൽ നിന്ന് മാത്രമല്ല, രാഷ്ട്രീയക്കാരിൽ നിന്ന് പോലും സംഭവം വലിയ തോതിലുള്ള പ്രതിഷേധം ഉയർത്തി. അന്നത്തെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കുറ്റവാളികളെ മുഴുവൻ തൂക്കിലേറ്റണമെന്ന് വാദിച്ചപ്പോൾ, ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, റേപ് കാപിറ്റൽ എന്നാണ് തലസ്ഥാന നഗരത്തെ വിശേഷിപ്പിച്ചത്.

Nirbhaya, Delhi Gang rape case, Delhi rape case 2012, Delhi Gang rape case 2012, nirbhaya case 2012, nirbhaya case verdict, nirbhaya case convicted

ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ഒരംഗത്തിന് തൊഴിലും ഈ സമയത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.

ജസ്റ്റിസ് വർമ കമ്മിഷൻ

ഈ സംഭവം നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്.വർമയെ അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. ബലാത്സംഗ കേസുകളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നിയമങ്ങളായിരുന്നു ഇതിന്റെ ലക്ഷ്യം. 29 ദിവസത്തെ സിറ്റിങ്ങിൽ 80000  ലധികം നിർദേശങ്ങളാണ് സമിതിക്ക് ലഭിച്ചത്. ഇതുവരെ നിയമത്തിൽ ഉൾപ്പെടാതിരുന്ന പല അതിക്രമങ്ങളും നിയമത്തിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതിനുള്ള നിർദേശങ്ങളാണ് സമതിയിടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

കൂട്ട ബലാത്സംഗം എന്തെന്ന് നിയമത്തിൽ കൃത്യമായി വ്യാഖ്യാനം ചെയ്തതിന് പുറമേ ഈ കേസുകളിൽ കനത്ത​ ശിക്ഷ നൽകുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായി. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ആളുടെ വൈദ്യ പരിശോധന എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ചും കമ്മിഷൻ റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിരുന്നു.

നിർഭയ ഫണ്ട്

സർക്കാർ 1000 കോടി രൂപയാണ് നിർഭയ ഫണ്ട് എന്ന പേരിൽ ലിംഗനീതിക്കും, സ്ത്രീകൾക്കെതിരായ അഥിക്രമങ്ങൾ തടയുന്നതിനും വേണ്ടി മാറ്റിവച്ചത്. 2013 ലായിരുന്നു ഈ പ്രഖ്യാപനം. മാധ്യമങ്ങൾ പെൺകുട്ടിയുടെ പേര് പുറത്ത് വിട്ടതിന് പിന്നാലെ നിർഭയ എന്ന പേര് സർക്കാരാണ് പുറത്ത് വിട്ടത്. ഇതിലൂടെ പെൺകുട്ടിയുടെ യഥാർത്ഥ വിലാസം പുറത്തുപോകാതെ തടയുകയായിരുന്നു ലക്ഷ്യം.

Nirbhaya, Delhi Gang rape case, Delhi rape case 2012, Delhi Gang rape case 2012, nirbhaya case 2012, nirbhaya case verdict, nirbhaya case convicted

കുറ്റവാളികളുടെ അറസ്റ്റും വിചാരണയും

പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രായപൂർത്തിയായ ആളുകൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്കും മൂന്ന് വർഷമാണ് തടവുശിക്ഷ ലഭിച്ചത്.  2015 ൽ ഇയാളെ പുറത്തുവിട്ടു. വിചാരണയ്ക്കിടെയാണ് ജയിലറയിൽ കുറ്റവാളികളിലൊരാളായ രാം സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2013 സെപ്റ്റംബർ 10 ന് മറ്റ് നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് വിധിയെ എതിർത്ത് വാദിച്ചു. അനുകൂല വിധി ലഭിക്കാതിരുന്നതിനെ തുടർന്ന് ഇവർ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും വിധി ശരിവച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nirbhaya gangrape case 2012 a look at what all has happened over the years