scorecardresearch
Latest News

നീരവ് മോദിയുടെ തട്ടിപ്പ് കഴിഞ്ഞ കാര്യമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് എംഡി

പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാരിനോട് 5431 കോടി സഹായം ചോദിച്ചിരിക്കുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്

Nirav Modi,Nirav Modi scam,Nirav Modi-PNB,PNB fraud,Punjab National Bank,Sunil Mehta

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വജ്രവ്യാപാരി നീരവ് മോദി 13000 കോടിയിലേറെ രൂപ തട്ടിച്ച സംഭവം കഴിഞ്ഞ കാര്യമെന്ന് മാനേജിങ് ഡയറക്ടർ. പ്രളയത്തിന് ശേഷമുളള കേരളത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു മാനേജിങ് ഡയറക്ടറായ സുനിൽ മേത്ത.

“നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിനെ തട്ടിച്ച് 13000 കോടി നേടിയത് ബാങ്കിനെ സംബന്ധിച്ച് കഴിഞ്ഞ കാര്യമാണ്. ഇപ്പോഴത്തെ ശ്രമം ബാങ്കിന്റെ ലാഭവും വളർച്ചയുമാണ്. നടപ്പു സാമ്പത്തിക വർഷത്തിൽ ബാങ്കിനെ ഇരുട്ടിൽ നിന്ന് പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യം” എന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിലിൽ ആരംഭിച്ച സാമ്പത്തിക വർഷത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ആദ്യ പാദത്തിൽ 940 കോടി രൂപ നഷ്ടം നേരിട്ടു. പോയ വർഷം ആദ്യ പാദത്തിൽ 343.40 കോടിയായിരുന്നു ബാങ്കിന്റെ ലാഭം. കേന്ദ്രസർക്കാരിൽ നിന്ന് 5431 കോടി രൂപയുടെ സാമ്പത്തിക സഹായം ബാങ്ക് തേടിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ അപ്പാർട്ടുമെന്റുകൾ ഉൾപ്പെടെ നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കണ്ടുകെട്ടി. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ഇപ്പോള്‍ വിദേശത്താണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nirav modi scam bygone bank getting back on growth path pnb chief

Best of Express