ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 15 നഗരങ്ങളിലായി 45 ഇടങ്ങളിൽ എൻഫോഴ്സമെന്റ് റെയ്ഡ് നടത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തട്ടിപ്പിന് പിന്നാലെയാണ് ഈ റെയ്ഡും.
കേസിലെ പ്രതി വജ്രവ്യാപാരിയായ നീരവ് മോദിയുടെ സ്ഥാപനങ്ങളിലായിരുന്നു ഇന്നലെ എൻഫോഴ്സ്മെന്റ് റെയ്ഡ്. പരിശോധനയിൽ നീരവിന്റെ സ്ഥാപനങ്ങളിൽനിന്നു നിരവധി അനധികൃത രേഖകൾ പിടിച്ചെടുത്തിരുന്നു. 500 കോടിയുടെ സ്വത്തുക്കളുടെ വിവരങ്ങളടക്കം ഈ റെയ്ഡിൽ ശേഖരിച്ചിട്ടുണ്ട്.
വിദേശത്തെ നീരവ് മോദിയുടെ സ്ഥാപനങ്ങളിലെ ഇടപാടുകൾ തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനിടെ നീരവ് മോദിയെ കണ്ടെത്താനുളള ശ്രമങ്ങൾ കേന്ദ്രം ഊർജ്ജിതപ്പെടുത്തിയതായാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്ന വിശദീകരണം.