നീരവ് മോദിയെ പാർപ്പിക്കാൻ സ്‌പെഷ്യൽ സെൽ ഒരുക്കി ആർതർ റോഡ് ജയിൽ

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു 13,578 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ ശേ​ഷ​മാ​ണു നീ​ര​വ് മോ​ദി ഇ​ന്ത്യ വി​ട്ട​ത്

Nirav Modi, നീരവ് മോദി,Swiss Bank,സ്വിസ് ബാങ്ക്, Nirav Modi Swiss Bank,നീരവ് മോദി സ്വീസ് ബാങ്ക്, Nirav Modi bank account, ie malayalam,nirav modi brother nehal modi issued red corner notice by interpol, punjab national bank scam, pnb scam nirav modi brother interpol notice

മുംബൈ: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയെ വിചാരണയ്ക്കായി ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുകെ കോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയിലെത്തിയാൽ മുംബൈയിലെ ആർതർ റോഡ് ജയിലിലെ സ്പെഷ്യൽ സെല്ലിലായിരിക്കും മോദിയെ പാർപ്പിക്കുകയെന്ന് ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതീവ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പന്ത്രണ്ടാം ബാരക്കിലെ മൂന്നു സെല്ലുകളിലൊന്നിലായിരിക്കും മോദിയെ പാർപ്പിക്കുകയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. നീരവ് മോദിയെ ജയിലിൽ പാർപ്പിക്കുന്നതിനുളള നടപടികളെല്ലാം പൂർത്തിയായി. അദ്ദേഹത്തിനായി സ്പെഷ്യൽ സെല്ലും തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മോദിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും ഇന്ത്യയിൽ ആ കേസിൽ അദ്ദേഹത്തിന് ഉത്തരം നൽകാനുണ്ടെന്നുമാണ് യുകെ കോടതി വിധിയിൽ പറഞ്ഞത്. പിഎൻബി വായ്പാ തട്ടിപ്പ് കേസിലും അതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലും മോദിക്കെതിരെ രണ്ട് ക്രിമിനൽ വിചാരണ നടപടികൾ നിലനിൽക്കുന്നുവെന്ന് കോടതി ഉത്തരവിൽ പറയുന്നു. പിഎൻബി വായ്പാ തട്ടിപ്പിൽ സിബിഐ കേസിലാണ് മോദി വിചാരണ നേരിടേണ്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കള്ളപ്പണക്കേസ് രജിസ്റ്റർ ചെയ്തത്.

Read More: തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; പെരുമാറ്റച്ചട്ടം നിലവിൽ വരും

സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്ന് രാജ്യം വിട്ട നീരവ് മോദിയുടെ സ്വിസ് ബാങ്കിലെ അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥനയെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ അക്കൗണ്ട് മരവിപ്പിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി സൂചന നല്‍കിയതിനെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് സ്വിസ് സര്‍ക്കാരിനോട് അക്കൗണ്ട് മരവിപ്പിക്കാന്‍ അഭ്യർഥിച്ചത്.

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു അ​മ്മാ​വ​നാ​യ മെ​ഹു​ൽ ചോ​ക്സി​യോ​ടൊ​പ്പം ചേ​ർ​ന്ന് 13,578 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ ശേ​ഷ​മാ​ണു നീ​ര​വ് മോ​ദി ഇ​ന്ത്യ വി​ട്ട​ത്. 2018 ഓ​ഗ​സ്റ്റി​ലാ​ണ് നീ​ര​വ് മോ​ദി​യെ വി​ട്ടു​ന​ൽ‌​ക​ണ​മെ​ന്ന് ഇ​ന്ത്യ യു​കെ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nirav modi is brought to mumbai

Next Story
നരഭോജി കടുവയെ കൊന്നത് കോടതി നിർദേശാനുസരണം; ഹർജി പിൻവലിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com