മുംബൈ: ബാങ്ക് വായ്പ തിരിച്ചടക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് തകര്‍ത്തു. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ബംഗ്ലാവ് തകർത്തതെന്ന് റായ്ഗഡ് ജില്ലാ കലക്ടർ വിജയ് സൂര്യവൻഷി പിടിഐയോട് പറഞ്ഞു.
കയ്യേറ്റങ്ങളും നിര്‍മ്മാണ ചട്ടലംഘനങ്ങളും കണ്ടെത്തിയതോടെയാണ് കടല്‍ തീരത്തുള്ള ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്. മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡ് ജില്ലയിലെ ബംഗ്ലാവ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തതിനു പിന്നാലെയാണ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഉത്തരവിറക്കിയത്.
#WATCH Maharashtra: PNB Scam accused Nirav Modi's bungalow in Alibag, Raigad district demolished by authorities. pic.twitter.com/ngrJstNjoa
— ANI (@ANI) March 8, 2019
കെട്ടിടത്തിന്റെ വലിയ കോണ്‍ഗ്രീറ്റ് തൂണുകള്‍ തകര്‍ത്താണ് കടലോരത്ത് സ്ഥിതി ചെയ്യുന്ന ബംഗ്ലാവ് നിലംപൊത്തിച്ചത്. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് വിദഗ്ധ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം അലിബാഗിന് സമീപമുള്ള കിഹീം ബീച്ചിലെ കെട്ടിടം തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിരുന്നു. ബംഗ്ലാവില്‍ നിന്നുള്ള വസ്തുക്കള്‍ ലേലത്തിന് വയ്ക്കാനാണ് തീരുമാനം. ലേലത്തില്‍ വയ്ക്കാനുള്ള ബുദ്ധ പ്രതിമ അടക്കം എന്‍ഫോഴ്സ് ഡയറക്ടറേറ്റിന് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ വിജയ് സൂര്യവാന്‍ഷി അറിയിച്ചു. ‘രൂപാന’ എന്ന പേരില്‍ അറിയപ്പെടുന്ന നീരവിന്റെ ഈ ബംഗ്ലാവ് 100 കോടിയോളം വില വരുന്നതാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയിലധികം രൂപ വായ്പയെടുത്താണ് നീരവ് മോദി രാജ്യം വിട്ടത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook