/indian-express-malayalam/media/media_files/uploads/2021/09/12-year-old-dies-of-Nipah-Symptoms-in-Kozhikode-553949-FI.jpg)
മംഗളൂരു: മംഗളൂരുവിൽ ഒരാൾക്ക് നിപ രോഗ ലക്ഷണങ്ങൾ. സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തനിക്ക് നിപ രോഗലക്ഷണങ്ങൾ ഉള്ളതായി ഇയാൾ തന്നെ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരിന്നു. ഇയാളുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി പൂണെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ഇയാൾക്ക് എല്ലാ ലക്ഷണങ്ങളുമില്ല പനി മാത്രമേ ഉള്ളു എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായാണ് വിവരം. അടുത്തിടെ ഗോവയിലേക്ക് യാത്ര ചെയ്ത ഇയാളുമായി ഒരു മലയാളിയും സമ്പർക്കത്തിൽ വന്നിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ നിപ ആശങ്ക കുറയുകയാണ്. നിപ ബാധിച്ചു മരിച്ച പന്ത്രണ്ടു വയസുകാരനുമായി സമ്പർക്കത്തിൽ വന്ന 140 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി. നിപ പ്രതിരോധത്തിന്റെ ജാഗ്രത പ്രവർത്തനങ്ങൾ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുകയാണെന്നും വീണാ ജോര്‍ജ് ഞായറാഴ്ച പറഞ്ഞു
Also read: നിപ: 17 പേരുടെ ഫലം കൂടി നെഗറ്റീവ്; ആകെ 140 പേരുടെ ഫലം നെഗറ്റീവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.