കോട്ടയം: അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ച പെൺകുട്ടിയുടെ മരണകാരണം അമിത അളവിൽ മരുന്ന് ഉള്ളിൽ ചെന്നാണെന്ന് വ്യക്തമായി. അപസ്മാരത്തിനും മനോദൗർബല്യത്തിനുമുള്ള മരുന്നുകളാണ് കാഞ്ഞിരപ്പള്ളി പാറത്തോട് ഊരയ്ക്കനാട് ചാമക്കാലയിൽ റോസ്മേരിയുടെ ഉള്ളിൽ ചെന്നതായി വിദഗ്ദ്ധ പരിശോധനയിൽ വ്യക്തമായി.

നേരത്തേ കുട്ടിയുടെ മൂത്രം അമൃത ആശുപത്രിയിൽ ലബോറട്ടിയിൽ പരിശോധിച്ചപ്പോഴും സമാനമായ റിപ്പോർട്ടാണ് ലഭിച്ചത്. എന്നാൽ മരുന്നുകൾ എങ്ങിനെ മകളുടെ ശരീരത്തിനകത്ത് എത്തിയെന്ന് അറിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. ജനുവരി 11 നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചേ ഉണർന്ന റോസ്മേരി ശാരീരിക അസ്വസ്ഥകൾ പറഞ്ഞെന്നും പിന്നീട് കുഴഞ്ഞ് വീണുവെന്നുമാണ് മാതാപിതാക്കൾ പറഞ്ഞത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാര ചടങ്ങുകൾക്ക് ശേഷം മാതാപിതാക്കളിൽ നിന്ന് മൊഴിയെടുക്കുമെന്ന് കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ