scorecardresearch
Latest News

ടൊറന്റോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ്; അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരുക്ക്

20ഓളം തവണ അക്രമി വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ടൊറന്റോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ്; അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരുക്ക്

ഡാന്‍ഫോര്‍ത്ത്: കാനഡയിലെ ടൊറന്റോയില്‍ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു. ഡാന്‍ഫോര്‍ത്തിലെ ഒരു റസ്റ്റോറന്റിന് പുറത്താണ് വെടിവെപ്പ് ഉണ്ടായത്. ഒരു പെണ്‍കുട്ടി അടക്കമുളളവര്‍ക്കാണ് പരുക്കേറ്റത്. അക്രമി സ്ഥലത്ത് തന്നെ വെടിവെച്ച് ആത്മഹത്യ ചെയ്തതായും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

20ഓളം തവണ അക്രമി വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ കറുപ്പ് നിറത്തിലുളള വസ്ത്രമാണ് അണിഞ്ഞിരുന്നത്. റസ്റ്റോറന്റിന് പുറത്ത് ജന്മദിനാഘോഷം നടക്കുമ്പോഴാണ് വെടിവെപ്പ് നടന്നത്. ഇത് സംബന്ധിച്ച് ടൊറന്റോ പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘9 പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. 9 പേരില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അക്രമി സ്വയം വെടിവെച്ച് മരിച്ചു’, പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ വെടിവെപ്പ് ശബ്ദത്തിന്റെ വീഡിയോ പുറത്തുവന്നു. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദൃക്സാക്ഷികളോട് പൊലീസുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് പൊലീസ് പരിശോധനയും തുടരുകയാണ്. അക്രമിയെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nine people shot outside toronto restaurant suspect confirmed dead