/indian-express-malayalam/media/media_files/2025/12/25/trichy-accident-2025-12-25-10-03-38.jpg)
ഫോട്ടോ: എഎൻഐ
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ തൃച്ചി-ചെന്നൈ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. നിയന്ത്രണം വിട്ട സർക്കാർ ബസ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ തിട്ടക്കുടിക്ക് സമീപമുള്ള എളുത്തൂരിലായിരുന്നു സംഭവം.
Also Read: കർണാടകയിൽ ബസ് ട്രക്കിൽ ഇടിച്ച് തീപിടിച്ചു; 10 മരണം
തൃച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ബസിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് ഡിവൈഡർ തകർത്ത് എതിർവശത്തെ വരിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം ചെന്നൈയിൽ നിന്ന് തൃച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് കാറുകളിൽ ബസ് ഇടിച്ചു.
Also Read: ബിജെപിയുടെ സംഭാവനകളിൽ വ്യക്തികളിൽ നിന്നുള്ളത് 6% താഴെ; കോൺഗ്രസിന് 26 ശതമാനം: റിപ്പോർട്ട് പുറത്ത്
അപകടത്തിൽ മരിച്ച ഒമ്പത് പേരും കാറുകളിൽ യാത്ര ചെയ്തിരുന്നവരാണ്. ഇതിൽ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു എന്നാണ് പ്രാഥമിക വിവരം. കാറുകൾ പൂർണമായും തകർന്ന നിലയിലാണ്. പത്തോളം പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ചെന്നൈ-തൃച്ചി ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Also Read: 'ഐ ലവ് യു' പറയുന്നതും കൈപിടിച്ചു വലിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കൽ: ഛത്തീസ്ഗഢ് ഹൈക്കോടതി
അപകടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു.
Read More: ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പ്: ഒഡീഷയിൽ നിന്നുള്ള താരങ്ങൾക്ക് ട്രെയിൻ ശുചിമുറിക്കരികിൽ ദുരിതയാത്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us