ഹൈദരാബാദ്: നിരോധിച്ച നോട്ടുകൾ കൈമാറാൻ ശ്രമിക്കുന്നതിനിടെ ഒൻപത് പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്നും 3.48 കോടി മൂല്യമുള്ള നിരോധിച്ച നോട്ടുകൾ കണ്ടെടുത്തു. കമ്മിഷൻ വാങ്ങി നോട്ടുകൾ കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ഏജന്റുമാരടക്കമാണ് പിടിയിലായത്.

കേസിൽ പിടിയിലായ എല്ലാ പ്രതികളും ഹൈദരാബാദ് എസ്ആർ നഗറിൽ ഒരു രഹസ്യ കേന്ദ്രത്തിൽ ഇന്ന് കൂടിയിരിക്കുകയായിരുന്നു. 1000, 500 എന്നീ നിരോധിച്ച നോട്ടുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇത് മാറി പകരം പുതിയ നോട്ട് കമ്മിഷൻ നൽകി സംഘടിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ഹൈദരാബാദ് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ബി.ലിംബ റെഡ്ഡി പറഞ്ഞു.

Read More:ആളുമില്ല നോട്ടുമില്ല; ബാങ്കുകൾ പോകുന്നത് പുതിയ പ്രതിസന്ധിയിലേക്കോ?

റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും, ഡോക്ടറും പിടിയിലായവരിൽ ഉണ്ടായിരുന്നു. അനധികൃതമായി നിരോധിച്ച നോട്ട കൈവശം വച്ചതിനും വഞ്ചനയക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനുമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ