മനുഷ്യന്‍ മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരത എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്ന വീഡിയോ. പശുവിനോട് സാദൃശ്യമുള്ള നില്‍ഗായി മൃഗത്തെ ജീവനോടെ കുഴിച്ചുമൂടുന്ന വീഡിയോ മനുഷ്യത്വമുള്ളവരുടെ കണ്ണ് നനയിക്കും. ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നിരവധി നില്‍ഗായി മൃഗങ്ങളെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫോറസ്റ്റ് വിഭാഗം വെടിവച്ച് കൊന്നൊടുക്കുന്നത്. അതിനിടയിലാണ് ഒരു നില്‍ഗായി മൃഗത്തെ വലിയ കുഴിയെടുത്ത് അതില്‍ ജീവനോടെ മൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ജില്ലാ ഭരണകൂടം അറിയാതെയാണ് ഇത്തരം ക്രൂര നടപടികള്‍ നടക്കുന്നത്. നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Visuals below can be disturbing. Exercise caution
Nilgai नील”गाय” buried alive in #Bihar #India
The greatness of a nation can be judged by the way its animals are treated~#MahatmaGandhi#AnimalCruelty@BiharForestDept @Manekagandhibjp@PetaIndia @narendramodi @ParveenKaswan @SanctuaryAsia@BiharPoliceCGRC @moefcc pic.twitter.com/ScCz9ZxJZW
— Aditya Joshi (@AdityajWildlife) September 4, 2019
ആഴമുള്ള ഒരു കുഴിയിലേക്ക് ജെസിബി ഉപയോഗിച്ച് നില്‍ഗായിയെ തള്ളിയിടുകയും അതിനുശേഷം ജെസിബി കൊണ്ട് തന്നെ മണ്ണിട്ട് മൂടുകയും ചെയ്യുന്നതാണ് വീഡിയോ. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ 300 ഓളം നില്‍ഗായി മൃഗങ്ങളെ വെടിവച്ച് കൊന്നതായി വൈശാലിയിലെ ഫോറസ്റ്റ് വിഭാഗം തന്നെ പറയുന്നു. വെടിവയ്പ്പിനിടെ പരുക്കേറ്റ് അവശയായ നില്‍ഗായിയെയാണ് പിന്നീട് വലിയ കുഴിയില്‍ ജീവനോടെ കുഴിച്ചിട്ടത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കൃഷിക്ക് ഭീഷണിയാകുന്നു എന്നതുകൊണ്ടാണ് നിൽഗായികളെ കൊല്ലുന്നതെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഇവ കൃഷി നശിപ്പിക്കുമെന്നും ജനങ്ങൾ പറയുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook