ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​രു​ടെ ഏ​റ്റു​മു​ട്ട​ൽ. വാളും വെട്ടുകത്തിയും അ​ട​ക്ക​മു​ള്ള​ ആയുധങ്ങൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇവരുടെ അ​ഴി​ഞ്ഞാ​ട്ടം. ശ​നി​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വിഡി​യോ വാർത്താ ഏജൻസിയായ എഎൻഐ പു​റ​ത്തു​വിട്ടു.

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഗുരുതരമായി പരുക്കേറ്റ മൂന്ന് നൈജീരിയന്‍ പൗരന്മാര്‍ ആശുപത്രിയിലെത്തി. ഈ സമയം പന്ത്രണ്ടോളം നൈജീരിയന്‍ പൗരന്മാര്‍ ആശുപത്രിയുടെ പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുറച്ചു സമയത്തിനു ശേഷം മറ്റൊരു നൈജീരിയന്‍ പൗരന്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിക്കു മുന്നില്‍ വന്നിറങ്ങി. ഇയാള്‍ ഓട്ടോയില്‍നിന്ന് ഇറങ്ങി ആശുപത്രിയിലേക്ക് കയറിയതോടെ പുറത്തു നിന്നവര്‍ ഇയാളുടെ പിന്നാലെയെത്തുകയും ആക്രമിക്കുകയുമായിരുന്നു.

ആശുപത്രിക്കുള്ളില്‍ കടന്ന സംഘം കത്തിയും വാളുകളും ഉപയോഗിച്ച് എതിര്‍ സംഘത്തില്‍ പെട്ടവരെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും ഇവരില്‍നിന്ന് മര്‍ദനമേറ്റു.

നൈജീരിയൻ സ്വദേശികളുടെ ഏറ്റുമുട്ടലിനിടെ ആശുപത്രി ജീവനക്കാർ ശു​ചി​മു​റി​ക​ളി​ല​ട​ക്കം ക​യ​റി ഒ​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ‌ അക്രമികളെ പിടികൂടാനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ