ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് രാജ്യതലസ്ഥാനത്ത് നൈജീരിയക്കാരനെ ജനക്കൂട്ടം തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ദക്ഷിണ ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ രണ്ട് ആഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ആക്രമണം പുറത്തറിയുന്നത്.

ഇയാള്‍ മോഷ്ടിച്ചുവെന്നും പടിയില്‍ നിന്ന് വീണാണ് പരുക്കേറ്റതെന്ന് പറഞ്ഞും നേരത്തേ ഒരു പ്രദേശവാസി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ വാദം തെറ്റാണെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ തെളിയിക്കുന്നു.

വിളക്കുതൂണില്‍ ആഫ്രിക്കക്കാരന്റെ കാലുകള്‍ കൂട്ടിക്കെട്ടിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദിക്കരുതേയെന്ന് ഇയാള്‍ കരഞ്ഞുകൊണ്ട് യാചിക്കുമ്പോള്‍ വടികള്‍ ഉപയോഗിച്ച് അക്രമികള്‍ മര്‍ദ്ദിക്കുന്നതും വ്യക്തം. വിഡിയോ പ്രചരിച്ചതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്നത് വംശീയ അക്രമണമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ