അബൂജ: നൈജീരിയയിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നൈജീരിയയുടെ വടക്കുകിഴക്കൻ നഗരമായ മൈയ്ദുഗുരിയിലെ മനയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്ത്രീ ഉൾപ്പെടെ നാല് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ആദ്യ ആക്രമണം രാത്രി 10.30 ന് പ്രാർഥന ഗ്രൂപ്പിനു നേർക്കായിരുന്നു. ചാവേർ ഒരു വീടിനുള്ളിൽ പ്രവേശിച്ചായിരുന്നു രണ്ടാമത്തെ സ്ഫോടനം നടത്തിയത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാൽ ബൊക്കൊഹറാമാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.