/indian-express-malayalam/media/media_files/2026/02/01/budget-sensex-2026-02-01-09-40-53.jpg)
Union Budget 2026: മുംബൈ: 2026-ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ബജറ്റ് ദിവസം വിപണി നേരിടുന്ന ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിക്കാനുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനമാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്.
Also Read: ആദായനികുതി നിയമത്തിൽ വൻ അഴിച്ചുപണി, എന്തൊക്കെ മാറ്റങ്ങൾ ?
സെൻസെക്സ് 1,546 പോയിന്റ് (0.36%) ഇടിഞ്ഞ് 80,722 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 495 പോയിന്റ് (1.96%) താഴ്ന്ന് 24,825-ലേക്ക് ക്ലോസ് ചെയ്തു. ഒരു ഘട്ടത്തിൽ നിഫ്റ്റി 24,600-നും താഴേക്ക് പോയിരുന്നു.
എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ പ്രമുഖ ഓഹരികൾ വലിയ തിരിച്ചടി നേരിട്ടു. ഭാരത് ഡൈനാമിക്സ് ഓഹരികൾ 10 ശതമാനത്തോളം ഇടിഞ്ഞു. വിപണി ആകെ ഇടിഞ്ഞപ്പോഴും ടി.സി.എസ്, സൺ ഫാർമ, വിപ്രോ തുടങ്ങിയ ഐ.ടി ഓഹരികൾ നേട്ടമുണ്ടാക്കി. ടാക്സ് ഹോളിഡേ പ്രഖ്യാപനമാണ് ഐ.ടി സെക്ടറിന് തുണയായത്.
Also Read:വികസിത് ഭാരത് ലക്ഷ്യം; 2026 കേന്ദ്ര ബജറ്റിലെ 20 പ്രധാന പ്രഖ്യാപനങ്ങൾ
വിപണിയെ തളർത്തിയ പ്രധാന കാരണങ്ങൾ
ഡെറിവേറ്റീവ് ട്രേഡിങ്ങിലെ അമിത സ്പെക്കുലേഷൻ തടയുന്നതിനായി ഫ്യൂച്ചേഴ്സ് (0.02%-ൽ നിന്ന് 0.05%), ഓപ്ഷൻസ് (0.1%-ൽ നിന്ന് 0.15%) എന്നിവയുടെ നികുതി വർധിപ്പിച്ചു. പ്രതിരോധ മേഖലയ്ക്കായി വലിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്തത് ഈ സെക്ടറിലെ ഓഹരികളെ ബാധിച്ചു. ഓഹരികളുടെ ബൈബാക്ക് ഇനി മുതൽ ക്യാപിറ്റൽ ഗെയിൻസ് നികുതിയുടെ പരിധിയിൽ കൊണ്ടുവന്നു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കൊപ്പം ആഭ്യന്തര വിപണിയിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ വലിയ ഇടിവുണ്ടായി. എം.സി.എക്സിൽ സ്വർണ്ണ വില 6 ശതമാനവും വെള്ളി വില 9 ശതമാനവും താഴ്ന്നു.
Read More: റെയിൽവേയ്ക്ക് റെക്കോർഡ് വിഹിതം: 2.93 ലക്ഷം കോടി രൂപയുടെ ബജറ്റ് വിഹിതം പ്രഖ്യാപിച്ച് കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us