മുംബൈ: ഓഹരി വിപണിയിൽ നേട്ടം. നിഫ്റ്റി ഇന്നാദ്യമായി 9,300 പോയിന്റിലെത്തി. ഏപ്രിൽ അഞ്ചിലെ റെക്കോർഡാണ് തകർത്തത്. അന്ന് 9,273ൽ നിഫ്റ്റി എത്തിയിരുന്നു. നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ 50 കമ്പനികളുടെ ഓഹരികളും 82.45 പോയിന്റ് വരെ കുതിച്ചുയർന്നു. ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ചിന്റെ സെൻസെക്സിൽ 30 കമ്പനികളുടെ ഓഹരികളും നേട്ടമുണ്ടാക്കി. ഉച്ചയ്ക്ക് 2.30 ന് ബിഎസ്ഇ സെൻസെക്സ് 29,926 പോയിന്റിലെത്തി. അതേസമയം, ഡോളര്‍ നിരക്കില്‍ ഇടിവുണ്ടായി. ഇന്നത്തെ വില നിലവാരം അനുസരിച്ച് 64.21 രൂപയാണ് വില

റിലയൻസ് ഇൻഡസ്ട്രീസ്, എം ആൻഡ് എം, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്, ഏഷ്യൻ പെയിന്റ്സ്, പവർ ഗ്രിഡ്, ഐടിസി ലിമിറ്റഡ്, എച്ച്‌യുഎൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.

ആഗോളതലത്തിൽ ജപ്പാന്റെ നിക്കേയ് 1.90 ശതമാനവും ഹോങ് കോങ്ങിന്റെ ഹാങ് സെങ് 1.31 ശതമാനവും ഷാങ്ഹായ് കോംപോസിറ്റ് ഇൻഡക്സ് 0.16 ശതമാനവും നേട്ടമുണ്ടാക്കി. യൂറോപ്പിൽ ലണ്ടന്റെ എഫ്ടിഎസ്ഇ 0.22 ശതമാനവും ഫ്രാങ്ക്ഫർട്ടിന്റെ ഡിഎഎക്സ് 0.03 ശതമാനവും നേട്ടമുണ്ടാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ