ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന 10 പേ​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) അ​റ​സ്റ്റ് ചെ​യ്തു. ഡ​ൽ​ഹി​യി​ലു​ൾ​പ്പെ​ടെ ഉ​ത്ത​രേ​ന്ത്യ​യില്‍ 17 ഓളം സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയാണ് ഇവരെ പിടികൂടിയത്.

ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുളള ‘ഹര്‍ക്കത്ത്- ഉല്‍- ഹര്‍ബ് ഇ ഇസ്‌ലാം’ എന്ന സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണിവര്‍. കുറച്ച് നാളുകളായി എന്‍ഐഎ ഈ സംഘടനയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇവരില്‍ നിന്നും ഒരു റോക്കറ്റ് ലോഞ്ചര്‍, നിരവധി ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, എന്നിവ കണ്ടെത്തിയിട്ടുണ്ട്. പി​ടി​കൂ​ടി​യ​വ​രി​ൽ അ​ഞ്ച് പേ​ർ യു​പി അ​മ്‍​രോ​ഹ സ്വ​ദേ​ശി​ക​ളാ​ണ്.

സം​ഘ​ത്ത​ല​വ​നും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. അമ്രോഹ പളളിയിലെ മൗലവി മുഫ്തി സൊഹൈല്‍ ആണ് സംഘത്തലവനെന്ന് എന്‍ഐഎ പറഞ്ഞു. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ജ​ഫാ​ര​ബാ​ദി​ൽ ഡ​ൽ​ഹി പൊലീ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ല്ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എ​ൻ​ഐ​എ റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook