മുംബൈ. ഐ എസിന്‍റെ ‘കില്‍ ലിസ്റ്റ്’ എന്നാണ് എന്‍ ഐ ഏ പറയുന്നത്. ഇസ്ലാമിക്‌ സ്റ്റേറ്റ് തയ്യാറാക്കി എന്ന് കരുത്തപ്പെടുന്ന ലിസ്റ്റില്‍ നിറയെ രാജ്യ സുരക്ഷാ ഏജന്‍സികളെ ഐ എസ് പോലുള്ള സംഘടനകളുടെ സൈബര്‍ പ്രവര്‍ത്തികള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്‌ വെയര്‍ പ്രൊഫഷണലുകള്‍. ‘കില്‍ ലിസ്റ്റി’ല്‍ ലോകം മുഴുവനുള്ള പേരുകള്‍ കാണാം, മഹാരാഷ്ട്രയില്‍ നിന്നും 150 പേര്‍ ഉള്‍പ്പെടെ. മുംബൈ നഗരത്തില്‍ നിന്നും 70 പേര്‍.

ലിസ്റ്റ് പരിശോധിച്ചു വരുകയാണെന്നും അതില്‍ ചിലരുമായി ബന്ധുപ്പെടുന്നുവെന്നും പറയുമ്പോള്‍ തന്നെ ഇതൊരു ‘റെഡ് ഹെറിംഗ്’ ആണോ എന്നും തങ്ങള്‍ സംശയിക്കുന്നു എന്ന് എന്‍ ഐ ഏ വൃത്തങ്ങള്‍. ലക്ഷ്യത്തില്‍ നിന്നും ശത്രുവിന്‍റെ ശ്രദ്ധ തിരിച്ചു വിടാനുള്ള പുകമറ തന്ത്രമാണ് ‘റെഡ് ഹെറിംഗ്’.

നാസിര്‍ ബിന്‍ യാഫി ചൊസ് എന്ന ഐ എസ് പോരാളിയുടെ ലാപ്ടോപില്‍ നിന്നാണ് ‘കില്‍ ലിസ്റ്റ്’ ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ പര്‍ഭാനി സ്വദേശിയാണ് നാസിര്‍. സിറിയയിലുള്ള ഐ എസ് പ്രവര്‍ത്തകന്‍ ഷാഫി ആര്‍മാര്‍ എന്ന യുസുഫ് എല്യാസ് ഫാറൂക്ക് ഇമെയില്‍ വഴി നാസിറിന് അയച്ചതാണീ ലിസ്റ്റ്. ലിസ്റ്റില്‍ അവര്‍ ലക്ഷ്യമാക്കുന്ന ആളുകളുടെ പേരുകള്‍, ജോലി ചെയ്യുന്ന സ്ഥാപനം, ആളിന്‍റെ തസ്തിക, ഇമെയില്‍ വിലാസം തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങിയിട്ടുണ്ട്.

‘തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഇവരെ ലക്ഷ്യമിടാനായി തയ്യാറാക്കിയ ലിസ്റ്റ് തന്നെയാണ് എന്നാണ് ആദ്യ അന്വേഷണത്തില്‍ അനുമാനിക്കുന്നത്. ലക്ഷ്യമിട്ടിരിക്കുന്ന പലരും എത്തിക്കല്‍ ആയി ഹാക്കിംഗ് നടത്തുന്നവരാണ്. ഐ എസ് പോലെയുള്ള ഭീകരവാദികളെ നേരിടാന്‍ സുരക്ഷാ ഏജന്‍സികളെ സഹായിക്കുന്നവരുമാണ്’, ഈ കേസിനെ കുറിച്ച് അറിവുള്ള ഒരു മുതിര്‍ന്ന എന്‍ ഐ എ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞതിങ്ങനെ.

‘ഇവരില്‍ ചിലരെ ഞങ്ങള്‍ നേരിട്ട് കണ്ടു. അവരുടെ ജോലികള്‍ പരിശോധിച്ചതില്‍ നിന്നും ഐ എസിനെതിരെ എന്ന് കണക്കാക്കാന്‍ പറ്റുന്ന ഒന്നും തന്നെ ഇപ്പോഴോ ഇതിനു മുന്‍പോ ഇവര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തിയില്ല. എങ്കിലും, ആതീവ ശ്രദ്ധയോടെ തന്നെ തയ്യാറാക്കപ്പെട്ടിട്ടുള്ള ലിസ്റ്റാനിതെന്ന് വ്യക്തം’, അദ്ദേഹം കൂട്ടി ചേര്‍ത്തു.’

കില്‍ ലിസ്റ്റ് ആദ്യമല്ല’, എന്‍ ഐ എ ഉദ്യോഗസ്ഥന്‍ വിവരിച്ചതിങ്ങനെ.

കഴിഞ്ഞ ജൂണില്‍ ഐ എസ് ഐ എസ് അനുഭാവികളായ യുണൈറ്റെഡ് സൈബര്‍ കാലിഫേറ്റ് എന്ന ഹാക്കര്‍ ഗ്രൂപ്പ്‌ പുറത്തു വിട്ട 8,318 പേരുകളുള്ള ലിസ്റ്റിലും ഇത് പോലെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അടങ്ങിയ വിവരങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ – മിലിട്ടറി ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന ഈ ലിസ്റ്റ് പുറത്തു വിട്ടത് ടെലിഗ്രാം എന്ന സോഷ്യല്‍ മീഡിയ ആപ് വഴി. ആപ് അധിഷ്ടിത മെസ്സെഞ്ചറുകള്‍ കൌണ്ടര്‍ ടെററിസം ഏജന്‍സികള്‍ക്ക് കടന്നു കയറാന്‍ എളുപ്പമല്ല എന്നത് കൊണ്ടാണ് ഇത്തരം ആപുകള്‍ ഇവര്‍ ഉപയോഗിക്കുന്നത്.

‘കില്‍ ലിസ്റ്റി’ന്‍റെ അമേരിക്കന്‍ പതിപ്പിലാകട്ടെ, ഇന്‍ഷുറന്‍സ് വിവരങ്ങളും, മൊബൈല്‍ ഫോണ്‍ നമ്പരുകളും അടങ്ങിയിരുന്നു.

ഐ എസ് അനുഭാവികള്‍ക്ക് ദൗത്യങ്ങളുടെ ഭാഗമായി കൊടുക്കുന്ന ഒന്നാണിതെന്ന് കരുതപ്പെടുന്നു. അവരുടെ പരിസരത്ത് എവിടെയെങ്കിലും ഈ ലിസ്റ്റില്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവരെ ആക്രമിച്ച് ഐ എസിനോടുള്ള തന്‍റെ കൂറ് വ്യക്തമാക്കുക. പക്ഷെ ഐ എസ് റിക്രൂട്ടുകള്‍ ലിസ്റ്റില്‍ ഉള്ള ആരെയെങ്കിലും ലക്‌ഷ്യം വച്ചതായി ഇന്ന് വരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.’

കഴിഞ്ഞ ജൂലൈ – ഓഗസ്റ്റ്‌ മാസങ്ങള്‍ക്കിടയില്‍, മഹാരാഷ്ട്രാ ആന്റി റെരരിസ്റ്റ് സ്കാഡ്‌ (എ ടി എസ്) ഒരു നാല്‍വര്‍ ഐ എസ് സംഘം കണ്ടെത്തി – മുഹമ്മദ്‌ റായിസ്സുദീന്‍ സിദ്ദീക്ക്, ഇക്ബാല്‍ കബീര്‍ അഹ്മദ്, നാസീര്‍ ചോസ്, ഷഹീദ് ഖാന്‍ എന്നീ ചെറുപ്പക്കാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് പര്‍ഭാനി – ഹിന്ഗോലി മേഖലയില്‍ നിന്നും. ഇവര്‍ ഔറംഗബാദ് എ ടി എസ് യൂണിറ്റ് ലക്‌ഷ്യം വച്ചിരിന്നു എന്ന് കണ്ടെത്തിയതായി എന്‍ ഐ എ അവകാശപ്പെട്ടിരുന്നു.

സ്ടുടെന്റ്റ്‌ ഇസ്ലാമിക്‌ മൂവ്മെന്‍റ് ഓഫ് ഇന്ത്യ (സിമി) പ്രവര്‍ത്തകനെതിരെ 2012 ല്‍ നടത്തിയ ഓപറേഷന്‍റെ പേരില്‍ മുന്‍ എസ് പി നവിന്‍ ചന്ദ്ര റെഡ്ഡിയെയും ലക്‌ഷ്യം വച്ചിരുന്നതായി പോലീസും അറിയിച്ചതിനെ തുടര്‍ന്ന് നാല്‍വര്‍ സംഘത്തിനെ UAPA, IPC ചാര്‍ജുകള്‍ ചുമത്തി കേസ് എന്‍ ഐ എ ഏറ്റെടുത്തു. ഷഹീദ് ഖാന്‍റെ കുടുംബ വീട്ടില്‍ നിന്നും തീപ്പെട്ടിപ്പൊടി, സള്‍ഫര്‍, കല്കരി, യൂറിയ, പൊട്ടാസിയം നൈറ്റ്‌ട്രേറ്റ് എന്നിവ കലര്‍ന്ന സ്ഫോടക വസ്തുക്കളും കണ്ടെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook