ന്യൂഡൽഹി: ഭീകര സംഘടനയായ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരെന്ന് ആരോപിച്ച് രണ്ട് പേരെ ദേശീയ സുരക്ഷ ഏജൻസി (എൻഐഎ) തമിഴ്നാട്ടിൽനിന്നും കർണാടകയിൽ നിന്നുമായി അറസ്റ്റ് ചെയ്തു. ആളുകളെ കടത്തുന്നതിന് ആവശ്യമായ യാത്ര ചെലവും ഇവർ തന്നെയാണ് വഹിച്ചിരുന്നതെന്ന് എൻഐഎ പറയുന്നു.

തമിഴ്നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുൾ കാദറും കർണാടക ബൊംഗളൂരു സ്വദേശിയായ ഇർഫാൻ നസീറുമാണ് അറസ്റ്റിലായത്. കാദർ ചെന്നൈയിലെ ഒരു ബാങ്കിൽ ബിസിനസ് അനലിസ്റ്റായി പ്രവർത്തിച്ചുവരുകയായിരുന്നു. ഇർഫാൻ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാപാരിയാണ്.

”നിരോധിത തീവ്രവാദ സംഘടനയായ ഐഎസ്എഎസുമായി ബന്ധമുണ്ടായിരുന്നതിനും ബെംഗളൂരുവിലെ മുസ്ലിം യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതിനും അവരുടെ യാത്രയ്ക്കായി ധനസമാഹരണം നടത്തിയതിനും രണ്ടുപേരെ അറസ്റ്റ് ചെയ്തതായി,” എൻഐഎ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook