Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

അംബാനിക്ക് ഭീഷണി: കേസിൽ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

ക്രിമിനൽ ഗൂഢാലോചന ചുമത്തിയാണ് സച്ചിൻ വസെയുടെ അറസ്റ്റ്

മുംബെെ: മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ കേസിൽ മുംബെെ പൊലീസ് ഉദ്യോഗസ്ഥനെ എൻഐഎ അറസ്റ്റ് ചെയ്‌തു. അസി.പൊലീസ് ഇൻസ്‌പെക്‌ടർ സച്ചിൻ വസെയെ ആണ് ശനിയാഴ്‌ച രാത്രിയോടെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തത്.

ക്രിമിനൽ ഗൂഢാലോചന ചുമത്തിയാണ് സച്ചിൻ വസെയുടെ അറസ്റ്റ്. 120 (ബി), 286, 465, 473, 506 (2) എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 12 മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമായിരുന്നു അറസ്റ്റ്.

ശനിയാഴ്‌ച രാവിലെ 11 നായിരുന്നു ദക്ഷിണ മുംബെെയിലെ എൻഐഎ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി സച്ചിൻ വസെയെ കൊണ്ടുപോയത്. പൊലീസ് സേനയിലെ പലരും തന്നെ കുടുക്കാൻ ശ്രമിക്കുന്നതായി ചോദ്യം ചെയ്യലിനു പോകുന്ന നേരത്ത് സച്ചിൻ വസെ ആരോപിച്ചു. “ഈ ലോകത്തോട് യാത്ര പറയേണ്ട സമയം അടുത്തിരിക്കുന്നു” എന്നും സച്ചിൻ വസെ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

Read Also: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു; ചികിത്സയിലുള്ളത് 31,000 പേർ

മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ കേസിലും സ്‌ഫോടകവസ്‌തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമ താനെ സ്വദേശിയായ മൻസുക് ഹിരൺ കൊല്ലപ്പെട്ട കേസിലുമാണ് സച്ചിൻ വസെയ്‌ക്കെതിരെ അന്വേഷണം.

മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ ‘ആന്റില’യ്‌ക്ക് സമീപം സ്ഫോടക വസ്‌തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത് ഫെബ്രുവരി അവസാനമാണ്. 20 ജലാറ്റിൽ സ്റ്റിക്കുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു. തന്റെ കാർ മോഷ്‌ടിച്ചവർ, അതിൽ സ്ഫോടക വസ്‌തുക്കൾ നിറച്ച് അംബാനിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മൻസുക് ഹിരൺ പൊലീസിന് മൊഴി നൽകിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nia arrests mumbai cop sachin vaze who claims police plot to implicate him

Next Story
രാജ്യം കോള്ളയടിച്ച ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത്Rakesh Tikait, Rakesh Tikait news, farmers protest, Nandigram, West Bengal Assembly Elections 2021, Indian Express news, BJP, പശ്ചിമ ബംഗാൾ, ബംഗാൾ, തിരഞ്ഞെടുപ്പ്, രാകേഷ് ടികായത്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com