scorecardresearch

'മുഖ്യമന്ത്രിയെ നാലുതവണ വിളിച്ചുവരുത്തിയതില്‍ ലജ്ജിക്കുന്നു'; ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച് ഗഡ്‌കരി

എന്തുകൊണ്ടാണ് ഇതുവരെ ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ പോയതെന്ന് ഗഡ്‌കരി ചോദിച്ചു

എന്തുകൊണ്ടാണ് ഇതുവരെ ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ പോയതെന്ന് ഗഡ്‌കരി ചോദിച്ചു

author-image
WebDesk
New Update
'മുഖ്യമന്ത്രിയെ നാലുതവണ വിളിച്ചുവരുത്തിയതില്‍ ലജ്ജിക്കുന്നു'; ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച് ഗഡ്‌കരി

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാതാ വികസനത്തില്‍ നടപടികള്‍ വൈകുന്നതില്‍ ദേശീയപാതാ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ശാസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി ശാസിച്ചത്.

Advertisment

ദേശീയപാതാ വികസനത്തിനു ഭൂമിയേറ്റെടുക്കുന്നതിലുള്ള അധികച്ചെലവില്‍ ഒരു വിഹിതം ഏറ്റെടുക്കാമെന്ന കേരളത്തിന്റെ നിര്‍ദേശത്തില്‍ ഉടന്‍ ഉത്തരവിറക്കണമെന്നു നിതിന്‍ ഗഡ്‌കരി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് സംസ്ഥാനം വഹിക്കാമെന്നാണു കേരളം നേരത്തെ അറിയിച്ചത്.

ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തുകൊണ്ടാണ് ഇതുവരെ കഴിയാതെ പോയതെന്നു ഗഡ്‌കരി ചോദിച്ചു. എത്രയും പെട്ടന്ന് ഉത്തരവ് ഇറക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യും. ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതി തനിക്കറിയാം. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഇതേ ആവശ്യത്തിനായി നാലുതവണ വരുത്തിയതില്‍ താന്‍ ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്നും നിതിന്‍ ഗഡ്‌കരി പറഞ്ഞു.

Read Also: സംസ്ഥാനത്ത് ബിജെപി-സിപിഎം ധാരണയെന്ന് കോണ്‍ഗ്രസ്

സ്ഥലമേറ്റെടുപ്പിനു വരുന്ന അധിക തുകയുടെ നിശ്ചിത വിഹിതം കേരളം ഏറ്റെടുക്കുന്നതു സംബന്ധിച്ച് നേരത്തെ മുഖ്യമന്ത്രിയും നിതിന്‍ ഗഡ്‌കരിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് 25 ശതമാനം ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന തീരുമാനം കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍, അതിനുശേഷം ഉത്തരവ് പുറത്തിറക്കുന്നത് വൈകി. ഇതാണു ഗഡ്‌കരിയെ ചൊടിപ്പിച്ചത്.

Advertisment

ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രിയാണു കേന്ദ്രമന്ത്രിയെ അറിയിച്ചത്. ഉടനെ തന്നെ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിതിന്‍ ഗഡ്‌കരി കാര്യങ്ങള്‍ തിരക്കി. ഉടന്‍ തന്നെ ഉത്തരവ് ഇറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പറഞ്ഞു.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ വച്ച് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു തന്നെ ഉത്തരവ് ഇറക്കാനാണു സാധ്യത.

Pinarayi Vijayan Nithin Gadkari

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: