ന്യൂഡൽഹി: രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. കോവിൻ 2.0 ആപ്പ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രാവിലെ ഒൻപത് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് രജിസ്‌ട്രേഷൻ. രജിസ്റ്റർ ചെയ്യുന്ന സമയത്ത് വാക്സിനേഷനായുള്ള കേന്ദ്രവും തിരഞ്ഞെടുക്കാം.

ജനുവരി 16 മുതല്‍ ആരംഭിച്ച കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.

Read More: കോവിഡ്-19 വാക്സിനേഷൻ: രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭിക്കാൻ എന്തുചെയ്യണം, എവിടെ ലഭിക്കും?

2022 ജനുവരി ഒന്നിന് മുമ്പോ അതിനുശേഷമോ 60 വയസ്സ് തികയുന്നവർക്ക് വാക്സിനേഷന് അർഹതയുണ്ട്. 60 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ ഷോട്ട് ലഭിക്കുന്നതിന് പ്രായം തെളിയിക്കേണ്ടത് ആവശ്യമാണ്. അവർക്ക് പ്രായം തെളിയിക്കുന്ന രേഖ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാനും അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന രേഖയുമായി ഒരു കേന്ദ്രത്തിലേക്ക് നേരിട്ട് പോകാനും കഴിയും.

Read More: കോവിഡ്-19 വാക്സിനേഷൻ: രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭിക്കാൻ എന്തുചെയ്യണം, എവിടെ ലഭിക്കും?

അവർ ഒരു ആശുപത്രിയുടെ ടൈം സ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ, ആശുപത്രിയിൽ ഏത് വാക്സിനാണോ (കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ) ഉള്ളതെന്ന് അറിയിക്കില്ല. ആ വിവരം കേന്ദ്രത്തിൽ മാത്രം അറിയിക്കും. ഒരു വ്യക്തി രജിസ്റ്റർ ചെയ്യുകയും ടൈം സ്ലോട്ട് തിരഞ്ഞെടുക്കുകയും ചെയ്താൽ അവർക്ക് കേന്ദ്രം മാറ്റാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു.

പ്രമേഹമോ രക്തസമ്മർദ്ദമോ ഉളള ആളുകൾക്ക് വാക്സിനേഷന് അർഹതയില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 45-59 വയസ് പ്രായമുള്ള ഒരാൾക്ക് കഴിഞ്ഞ 10 വർഷമായി പ്രമേഹം ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വൃക്ക പ്രശ്നം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർക്ക് വാക്സിൻ നൽകില്ല.

രജിസ്‌ട്രേഷൻ പൂർത്തിയായാൽ രജിസ്‌ട്രേഷൻ സ്ലിപ്പ് അല്ലെങ്കിൽ ടോക്കൺ ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ എസ്എംഎസ് ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook